വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..

വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന. പാക് ബന്ധം വഷളായിരിക്കവേ കടലിൽ കോംബാറ്റ് ഫയറിംഗ് നടത്തി ഡിആർഡിഒയും നാവിക സേനയും. തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് (എംഐജിഎം) പരീക്ഷിച്ചത്. കടലിലെ പ്രതിരോധത്തിന് കരുത്ത് പകരുന്ന പരീക്ഷണമാണ് വിജയകരമായി നടത്തിയത്.വെള്ളത്തിനടിയിലുള്ള നൂതന നാവിക ഖനിയായ എംഐജിഎം, ഡിആർഡിഒയുടെ പൂനെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, ചണ്ഡിഗഡിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലബോറട്ടി എന്നിവയുടെ സഹകരണത്തോടെ വിശാഖപട്ടണത്തിലെ
നേവൽ സയൻസ് ആന്റ് ടെക്‌നോളജിക്കൽ ലബോറട്ടിയാണ് വികസിപ്പിച്ചത്.കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് നാവിക മൈനുകൾ.അവ വെള്ളത്തിനടിയിൽ വിന്യസിക്കുകയാണ് ചെയ്യുന്നത്. ശത്രുകപ്പലുമായി സമ്പർക്കമുണ്ടാകുമ്പോൾ സ്‌ഫോടനത്തിന് കാരണമാകുന്നു. കപ്പൽ പാതകൾ തടയുക, തുറമുഖ പ്രവേശന കവാടങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്രതിരോധ, ആക്രമണ ആവശ്യങ്ങൾക്കാണ് മൈനുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
ശത്രുരാജ്യങ്ങളിൽ നിന്ന് സ്റ്റെൽത്ത് കപ്പലുകൾ, അന്തർവാഹിനികൾ ഉൾപ്പെടെ രാജ്യപരിധിയിലേക്ക് കടക്കുന്നത് തടയുന്നതിന് ഗ്രൗണ്ട് മൈൻ പ്രയോജനപ്പെടുമെന്ന് ഡി.ആർ.ഡി.ഒ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിന് പുതിയ പരീക്ഷണം കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും അന്ന് സേന പുറത്തുവിട്ടിരുന്നു. യൂണിയന്‍ റേഞ്ച് മിസൈല്‍ ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.
https://www.facebook.com/Malayalivartha