മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..

മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ ഇന്ത്യയ്ക്ക് ഉള്ളപ്പോൾ നാം എന്തിന് ഭയക്കണം. അതാണ് ഇവിടെയും കണ്ടത് . രാജ്യം ഓപ്പറേഷൻ സിന്ദൂർ നടത്തപ്പോൾ നമ്മൾ എല്ലാവരും സുരക്ഷിതമായി ഉറങ്ങുകയായിരുന്നു.ആ സമയം രാജ്യം കണക്ക് ചോദിച്ചു. അതിനെല്ലാം മുൻപിൽ നിന്നും നയിച്ചത് ഇന്ത്യയുടെ കരുത്തുറ്റ പടയാളികൾ. ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്. പാക്കിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ക്യത്യതയോടെ ആക്രമണം അഴിച്ചുവിടുമ്പോള്‍ സ്‌കാള്‍പ്, ക്രൂസ് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത് റഫേല്‍ വിമാനങ്ങളില്‍ നിന്നാണ്.
റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത് ഹിലാല്‍ അഹമ്മദും. അദ്ദേഹം അനന്ത്‌നാഗില്‍ നിന്നുള്ള കശ്മീരി മുസ്ലിമാണ്.ഫ്രാന്‍സിലെ ഇന്ത്യയുടെ എയര്‍ അറ്റാഷെയായിരുന്നു. ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫേല്‍ വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയത് ഹിലാല്‍ അഹമ്മദ് ആയിരുന്നു. റഫാലുകള്‍ നേരത്തെ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. റഫാല്‍ വിതരണം ചെയ്യേണ്ട സമയക്രമം, ആയുധവത്കരണം, കസ്റ്റമൈസേഷന്‍ എന്നിവയെല്ലാം ഇന്ത്യയുടെ ആവശ്യാനുസരണം മാറ്റിയെടുക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചുഅപകടരഹിതമായി 3000 മണിക്കൂറിലേറെ പറന്ന പരിചയം. പോര്‍വിമാനങ്ങളായ മിറാഷ് 2000,
മിഗ്-21 എന്നിവയെല്ലാം പറത്തിയിട്ടുണ്ട്. റഫാല്‍ ജെറ്റ് വിമാനം ആദ്യമായി പറത്തിയ ഇന്ത്യന്‍ പൈലറ്റ് എന്ന അംഗീകാരവും അദ്ദേഹത്തിന് കിട്ടി.ചരിത്രപരമായ ഏറ്റെടുക്കലിൽ പ്രധാന പങ്ക് വഹിച്ച അഹമ്മദ്, ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് റാഫേലുകൾ പോലും പറത്തി.അദ്ദേഹത്തിന്റെ നേതൃത്വം ഇന്ത്യയുടെ വ്യോമസേനയെ ആധുനികവൽക്കരിക്കാൻ സഹായിച്ചു, ഇത് സമകാലിക വെല്ലുവിളികളെ നേരിടാൻ കൂടുതൽ പ്രാപ്തമാക്കുന്നു.
റഫാല്‍ പദ്ധതിയുടെ പേരിലാണ് ഹിലാല്‍ അഹമ്മദ് അറിയപ്പെടുന്നതെങ്കിലും വിമാന വികസനത്തിന് അപ്പുറം പോകുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍. ഇന്ത്യന്‍ വ്യോമസേനയെ ആധുനിക വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ വിധം ആധുനികവത്കരിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചു.1988 ഡിസംബര്‍ 17 ന് ഇന്ത്യന്‍ വ്യോമസേനയില്‍ ഫൈറ്റര്‍ പൈലറ്റായി ഹിലാല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. 1993 ല്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റും 2004 ല്‍ വിംഗ് കമാന്‍ഡറും 2016 ല്‍ ഗ്രൂപ്പ് ക്യാപ്റ്റനും 2019 ല്‍ എയര്‍ കമ്മഡോറും ആയി.വായുസേന മെഡലും വിശിഷ്ട സേവാ മെഡലും നേടിയ ഹിലാലിന്, വ്യത്യസ്ത വിമാനങ്ങളിലായി 3,000 അപകടരഹിത മണിക്കൂര്‍ പറത്തിയതിന്റെ റെക്കോര്‍ഡുണ്ട്.
https://www.facebook.com/Malayalivartha