പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..

വീണ്ടും തലപൊക്കി ബി എൽ എ . ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സജീവമായി. 14 പാക്ക് സൈനികരാണ് ബിഎല്‍എയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘര്‍ഷം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
ബലൂച് ലിബറേഷന്‍ ആര്‍മിയുടെ സ്‌പെഷ്യല്‍ ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡ് (എസ്ടിഒഎസ്) ആണ് ബോലാനില്‍ വച്ച് നിയന്ത്രിത ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്. സ്‌ഫോടനത്തില്‍ സൈനിക വാഹനം പൂര്‍ണമായും തകര്‍ന്നു. വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനോട് ഇതുവരെ പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ഏറെ നാളായി സംഘർഷങ്ങൾ നിലനിൽക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ.പാകിസ്ഥന്റെ തെക്കു -പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബോലാൻ, കെച്ച് മേഖലയിലാണ് ഇപ്പോൾ ബിഎൽഎ ആക്രമണം നടത്തിയത്.
സെെനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം. പാകിസ്ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരുൾപ്പടെ 12 സെെനികർ ഉണ്ടായിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തിൽ മുഴുവൻ പേരും കൊല്ലപ്പെട്ടു. ബോലാനിൽ വച്ചാണ് ആക്രമിച്ചത്. കെച്ച് മേഖലയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇതിൽ രണ്ട് സെെനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്നും വേർപ്പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎൽഎ.
https://www.facebook.com/Malayalivartha