വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക. വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തോടെ ഒഴിവ് വന്ന പദവിയിലേക്ക് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച് കൊണ്ട് സിസ്‌റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളപ്പുകയുയര്‍ന്നു. സിസ്‌റ്റൈന്‍ ചാപ്പലില്‍ തുടര്‍ച്ചയായി കഴിയുന്ന കര്‍ദ്ദിനാള്‍മാര്‍ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രണ്ടാം ദിനം ആദ്യം തന്നെ വെള്ളപ്പുക ഉയര്‍ന്നു. ഇതോടെ സിസ്‌റ്റൈന്‍ ചാപ്പലില്‍ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി. കര്‍ദ്ദിനാള്‍മാരായ പിയട്രോ പരോളിന്‍ (സ്റ്റേറ്റ് സെക്രട്ടറി) , പീറ്റര്‍ എര്‍ഡോവ് (ഹംഗറി), ജീന്‍-മാര്‍ക്ക് അവെലിന്‍ (ഫ്രാന്‍സ്), പിയര്‍ബാറ്റിസ്റ്റ പിസബല്ല (ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ്) എന്നിവരാണ് പോപ്പ് സ്ഥാനത്തേക്ക് മുന്‍നിരയിലുണ്ടായിരുന്നത്.
തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ കാണും.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ സന്തോഷപ്രകടനങ്ങള്‍ ഉണ്ടായി. വെളുത്ത പുക കാണാന്‍ ആളുകള്‍ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാര്‍ഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തില്‍ മണികള്‍ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി ഇന്നലെ തടിച്ചുകൂടിയത്.
https://www.facebook.com/Malayalivartha