ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു.... തുടര്‍ച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ രാജ്യത്ത് 26 ഇടങ്ങളില്‍ കണ്ടെത്തിയതായാണു സൂചനകളുള്ളത്.
വടക്ക് ബാരാമുള്ള മുതല്‍ തെക്ക് ഭുജ് വരെയുള്ള ഇടങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ . വ്യാഴാഴ്ച പാക്കിസ്ഥാന്റെ ഭാഗത്ത ുനിന്നുണ്ടായ കനത്ത ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് വീണ്ടും പാക്ക് പ്രകോപനമുണ്ടായത്.
അതിനിടെ ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്‌ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്. ഇവിടെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ പലതവണ വെടിവയ്പ്പും നടത്തി.
പഞ്ചാബിലെ ഫിറോസ്പുരില്‍ പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ജനവാസമേഖലയില്‍ ഒരു ഡ്രോണ്‍ പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരുക്കേറ്റതായാണു സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha