യുക്രെയ്‌നില്‍ യഥാര്‍ഥ സമാധാനം വേണം... ഗസ്സ മുനമ്പില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്.... ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗസ്സയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം ദു:ഖിതനാണെന്നും വ്യക്തമാക്കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഗസ്സയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. യുക്രെയ്‌നില്‍ യഥാര്‍ഥ സമാധാനം വേണമെന്നും അദ്ദേഹം പറയുകയുണ്ടായി
'ഗസ്സ മുനമ്പില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണെന്നും അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും നിരാലംബരായ ജനതക്ക് മാനുഷിക സഹായം ലഭ്യമാക്കാനായി അനുവദിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും വേണം.
യുക്രെയ്ന്‍ ജനതയുടെ കഷ്ടതകള്‍ മാര്‍പാപ്പ ഹൃദയത്തിലേറ്റുന്നുവെന്നും യുക്രെയ്‌നില്‍ സുസ്ഥിരമായ സമാധാനമുണ്ടാകണമെന്നും പറഞ്ഞു. പോപ് ഫ്രാന്‍സിസ് എപ്പോഴും പറയുന്നതുപോലെ, ലോകത്തിലെ വന്‍ ശക്തികളോട് ഞാനും പറയുന്നു, ഇനിയൊരു യുദ്ധമുണ്ടാകരുത്' -ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.
പുതിയ പോപ്പിനെ പോപ്പ് ഫ്രാന്‍സിസിന്റെ നിര്യാണത്തെ തുടര്‍ന്ന് മേയ് എട്ടിനാണ് തെരഞ്ഞെടുത്തത്. പോപ്പ് ലിയോ പതിനാലാമന്റെ പ്രഥമ ഞായറാഴ്ച സന്ദേശം കേള്‍ക്കാനായി ഒരു ലക്ഷത്തോളം ആളുകളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിച്ചര്‍ന്നത്.
"
https://www.facebook.com/Malayalivartha