പാകിസ്ഥാനില്‍ ഭൂചലനം

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്ര ഭൂചലനം രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ഭൂകമ്പത്തില്‍ ജീവഹാനിയോ സ്വത്ത് നഷ്ടമോ ഉണ്ടായതായി വാര്‍ത്തകളൊന്നുമില്ല.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനില്‍ 29.12 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 67.26 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലും 10 കിലോമീറ്റര്‍ താഴ്ചയിലാണ് രേഖപ്പെടുത്തിയത്.
നേരത്തെ, മെയ് 5, 10 തീയതികളില്‍ പാകിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ഭൂകമ്പമാണിത്.
https://www.facebook.com/Malayalivartha