മാര്‍ക്‌സിസ്റ്റ് ഗറില്ല നേതാവും ഉറുഗ്വേ മുന്‍ പ്രസിഡന്റുമായ ഹോസെ മുഹിക അന്തരിച്ചു....

ലളിത ജീവിതത്തിനൊടുവില്‍.... മാര്‍ക്‌സിസ്റ്റ് ഗറില്ല നേതാവും ഉറുഗ്വേ മുന്‍ പ്രസിഡന്റുമായ ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമന്‍ഡു ഓര്‍സിയാണ് മരണവിവരം പുറത്തുവിട്ടത്.
ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന നിലപാടുകളുടെ പേരിലും ലോകശ്രദ്ധ നേടിയ നേതാവാണ് മുഹിക. ഗര്‍ഭഛിദ്രവും സ്വവര്‍ഗ വിവാഹവും അനുവദിക്കുന്നതുള്‍പ്പെടെ നിരവധി പുരോഗമന നിലപാടുകള്‍ അദ്ദേഹം ഭരണകാലത്ത് സ്വീകരിച്ചു.
പ്രസിഡന്റായിരിക്കെ ഔദ്യോഗിക വസതിയില്‍ തങ്ങാതെ തന്റെ ചെറിയ വീട്ടിലാണ് താമസിച്ചത്. രാജ്യത്ത് പെപ്പെ എന്നറിയപ്പെട്ടിരുന്ന മുഹികയുടെ ലളിത ജീവിതം ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചി്ട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha