കാനഡയുടെ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് ചുമതലയേറ്റു

ഇന്ത്യന്‍ വംശജ അനിത ആനന്ദ് ( 57 ) കാനഡയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അനിത, രാജ്യത്തെ വിദേശകാര്യ മന്ത്രി പദത്തിലെത്തിയ ആദ്യ ഹിന്ദു വനിതയാണ്.
മുമ്പും ക്യാബിനറ്റ് പദവികള്‍ വഹിച്ചിരുന്ന അനിത, ഭഗവത്ഗീതയില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കഴിഞ്ഞ മാസം നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരം നേടിയിരുന്നു.
പിന്നാലെയാണ് ക്യാബിനറ്റില്‍ കാര്‍ണി അഴിച്ചുപണികള്‍ നടത്തിയത്. ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതോടെ മാര്‍ച്ച് മുതല്‍ പ്രധാനമന്ത്രിപദം വഹിക്കുകയായിരുന്നു കാര്‍ണി. കാര്‍ണിയുടെ ആദ്യ ക്യാബിനറ്റില്‍ രജിസ്ട്രാര്‍ ജനറല്‍ പദവിയ്‌ക്കൊപ്പം ശാസ്ത്ര, വ്യവസായ വകുപ്പുകളുടെ ചുമതലയും അനിതയ്ക്കായിരുന്നു.
https://www.facebook.com/Malayalivartha