Widgets Magazine
15
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..


പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്‍കാന്‍ സര്‍ക്കാര്‍..


ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..


ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..


വിതുര ബോണാക്കാട് സ്വദേശിനി ആനിമോൾ ഗിൽഡയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

ഇന്ത്യയും റഷ്യയും ചേര്‍ന്ന് 2001ല്‍ വികസിപ്പിച്ച ബ്രഹ്മോസ് മിസൈല്‍ ഇന്ത്യന്‍ നദിയായ ബ്രഹ്മപുത്ര, റഷ്യയിലെ നദിയായ മോസ്‌ക്വ എന്നിവയുടെ ചുരുക്കെഴുത്താണ്; ഇന്ത്യയുടെ കരുത്തും യശസുമായി മാറിയിരിക്കുന്ന ബ്രഹ്മോസിന്റെ കഥ

15 MAY 2025 03:48 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കരുത്തും യശസുമായി മാറിയിരിക്കുന്ന  ബ്രഹ്മോസ് എന്ന പേരിനു പിന്നിലൊരു വലിയ ചരിത്രമുണ്ട്.  ഇന്ത്യയും റഷ്യയും ചേര്‍ന്ന് 2001ല്‍  വികസിപ്പിച്ച  ബ്രഹ്മോസ്  മിസൈല്‍ ഇന്ത്യന്‍ നദിയായ ബ്രഹ്മപുത്ര,   റഷ്യയിലെ നദിയായ  മോസ്‌ക്വ എന്നിവയുടെ ചുരുക്കെഴുത്താണ്. ഒരൊറ്റ രാത്രികൊണ്ട് പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കിയ ബ്രഹ്മോസ് മിസൈലിനെ ഇപ്പോഴിതാ ചൈനയും ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു.  അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തെ  പോലും ഞെട്ടിച്ച നാശമാണ് ബ്രഹ്മോസ് മിസൈല്‍ പാക്കിസ്ഥാന്റെ സൈനിക താവളങ്ങളിലും തീവ്രവാദികളുടെ ഒളിയിടങ്ങളിലുമുണ്ടാക്കിയിരിക്കുന്നത്.
 

പാക്കിസ്ഥാന്റെ പ്രതിരോധശേഷിയുടെ 20 ശതമാനത്തോളം ബ്രഹ്മോസ് തരിപ്പണമാക്കിയെന്നാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രവുമല്ല പാക്കിസ്ഥാന് സമീപകാലത്തൊന്നു കരകയറാന്‍ പറ്റാത്ത വിധം നാശം സംഭവിക്കുകയും ചെയ്തിരിക്കുന്നു.  ഒരേ സമയം ലഹോറും കറാച്ചിയും ഇസ്ലാമാബാദും ഉള്‍പ്പെടെ ഏതു പ്രദേശവും  തരിപ്പണമാക്കാന്‍ ബ്രഹ്മോസ്  മിസൈലുകള്‍ക്കു  സാധിക്കുമെന്ന് കണ്ടതോടെ പാക്കിസ്ഥാനും ചൈനയും ഭയന്നു വിറയ്ക്കുകയാണ്.
ഇന്ത്യയുടെ സൈനികതന്ത്രവും ബ്രഹ്മോസ് മിസൈലിന്റെ കരുത്തും ഒന്നു ചേര്‍ന്നതോടെ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത് പന്തിയല്ലെന്ന് ചൈനയും തിരിച്ചറിഞ്ഞിരിക്കുന്നു. ബ്രഹ്മോസിന്റെ കരുത്ത് അറിഞ്ഞതോടെയാണ് ചൈന കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ പ്രകോപനത്തില്‍ നിന്ന് പിന്‍മാറിയത്.

ഈ സാഹര്യത്തിലാണ്  ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് കറാര്‍ അനുസരിച്ച് വിലയ്ക്കുവാങ്ങാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ 18 രാജ്യങ്ങളാണ് താല്‍പര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളില്‍ ഒന്നായാണ് പേരെടുത്തിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ പല തലങ്ങളിലായി നടന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും പ്രഹരശേഷിയുള്ള തലത്തിലേക്ക് ബ്രഹ്മോല് വളര്‍ന്നത്. ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവന്നപ്പോള്‍ കൃത്യതയിലും പ്രഹരശേഷിയിലും മുന്നില്‍ നില്‍ക്കുന്ന ബ്രഹ്മോസ് മിസൈലിനെ ഭയന്ന് പാകിസ്ഥാന്‍  വെടിനിര്‍ത്തലിന് നിര്‍ബന്ധിതരാവുകയായിരുന്നു.

ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി നിലവില്‍ ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീന്‍സായിരുന്നു. ഫിലിപ്പീന്‍സിന് ഇന്ത്യ 375 മില്യണ്‍ ഡോളര്‍ കരാറിന്റെ  ഭാഗമായി ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ കൈമാറിയിരുന്നു.   ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡില്‍-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു.

2022-ല്‍ ബ്രഹ്മോസ് എയ്റോസ്പേസുമായി 375 മില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇന്ത്യോനേഷ്യ എത്തിയത്. ആദ്യ ബാച്ച് മിസൈലുകള്‍ 2024 ഏപ്രിലിലും രണ്ടാം ബാച്ച് ഈ വര്‍ഷം ഏപ്രിലിലും ഇന്തോനേഷ്യയിലെത്തിയിരുന്നു.ബ്രഹ്മോസ് മിസൈലുകള്‍ക്കായി 3800 കോടി രൂപയുടെ  കരാറിനുള്ള ചര്‍ച്ചകളാണ് ഇന്തോനേഷ്യയുമായി നടക്കുന്നത്. സൈന്യത്തിനും നേവിക്കും ഉപയോഗിക്കാനുള്ള ബ്രഹ്മോസ് മിസൈലുകളാണ് വിയറ്റ്‌നാം ഇന്ത്യയില്‍ നിന്നും വാങ്ങാനൊരുങ്ങുന്നത്.

2001 ജൂണ്‍ 12നാണ് ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ അതിവേഗവുമുണ്ടെന്നതാണ് നേട്ടം. പാക്കിസ്ഥാനിലെ ഏതു നഗരവും ചാമ്പലാക്കാന്‍  ബ്രഹ്മോസ് മതിയെന്നു കണ്ടതോടെ പാക്കിസ്ഥാന്‍ കടുത്ത ഭീതിയിലാണ്. തുര്‍ക്കിയില്‍നിന്നും ഇറാനില്‍നിന്നും ചൈനയില്‍ നിന്നും വാങ്ങിയ ആയുധങ്ങള്‍ക്കൊന്നും ബ്രഹ്മോസിനോട് കിടപിടിക്കാനായില്ല എന്നതാണ് പല രാജ്യങ്ങളെയും അതിശയിപ്പിച്ചത്.
 

വേഗതയ്‌ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ പ്രത്യേകത. തറനിരപ്പില്‍ നിന്ന് വെറും 10 മീറ്റര്‍ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളില്‍ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. 2001 ല്‍ വികസിപ്പിച്ചതാണെങ്കിലും  രാജ്യത്തിന്റെ ആയുധശേഷിയിലേക്ക് ബ്രഹ്മോസ് ആദ്യമായി യുദ്ധസമാന സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് ഓപ്പറേഷന്‍ സിന്ദൂറിന് വേണ്ടിയാണ്. 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ സഞ്ചരിക്കാനും 10 മീറ്റര്‍ വരെ താഴ്ന്ന നിലയില്‍ പ്രഹരിക്കാനും ബ്രഹ്മോസിന് കഴിയും. 200 മുതല്‍ 300 കിലോഗ്രാം വരെ ഭാരമുള്ള വാര്‍ഹെഡാണ് മിസൈല്‍ വഹിക്കുന്നത്. മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ ബ്രഹ്മോസ് മിസൈലുകള്‍ തൊടുക്കാന്‍ പറ്റും. ഒരേ സമയം വ്യത്യസ്ത ദിശകളിലേക്ക് കൃത്യമായി അയക്കാനും കഴിയും.
 

ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും പ്രതിരോധ ഉപകരണങ്ങളുടെ മികവും ലോകത്തിനു കാണിച്ചു കൊടുക്കാനും പാക്കിസ്ഥാനെതിരായ സൈനികനീക്കത്തിലൂടെ സാധിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസ് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളില്‍ പാക്കിസ്ഥാനിലെ ഒന്‍പത്  ഭീകരവാദി ക്യാംപുകള്‍ തകര്‍ന്നിരുന്നു. കരയിലും കടലിലും ആകാശത്തു നിന്നും ഒരുപോലെ ശത്രുരാജ്യത്തിനു മേല്‍ വര്‍ഷിക്കാന്‍ സാധിക്കുന്നതാണ് ബ്രഹ്മോസ് മിസൈലെന്ന് ലോകം തിരിച്ചറിഞ്ഞത് കഴിഞ്ഞയാഴ്ചയാണ്.  ഒരു തവണ ലക്ഷ്യസ്ഥാനം സെറ്റ് ചെയ്താല്‍ പിന്നീട് ഒരു തരത്തിലുള്ള ക്രമീകരണങ്ങളും നടത്തേണ്ടതില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു കാലാവസ്ഥയിലും ഈ മിസൈല്‍ തൊടുക്കാനാകും. അങ്ങനെയാണ് പാതിരാവില്‍ ഇന്ത്യ പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ തരിപ്പണമാക്കിയത്.

ലക്നൗ, കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളില്‍ പുതിയ ബ്രഹ്മോസ് അനുബന്ധ യൂണിറ്റുകള്‍ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്.  ലക്നൗവിലെ ടെസ്റ്റിംഗ് സെന്ററില്‍ വര്‍ഷത്തില്‍  80 മുതല്‍ 100 സൂപ്പര്‍സോണിക് ബ്രഹ്മോസ് നിര്‍മിക്കാനുള്ള ശേഷിയുണ്ട്. റഷ്യയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയിരുന്ന രാജ്യത്തില്‍ നിന്ന് ആയുധ കയറ്റുമതിക്കാരിലേക്ക് വളരാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നത് ചെറിയ നേട്ടമല്ല.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളപായമില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍  (2 hours ago)

എംഎല്‍എയ്ക്കെതിരെ കേസെടുത്തു  (4 hours ago)

15ന് പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു  (4 hours ago)

തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍  (5 hours ago)

മെയ് 16 ദേശീയ ഡെങ്കി ദിനം  (5 hours ago)

പത്തനംതിട്ട റാന്നിയിലാണ് സംഭവം  (5 hours ago)

പത്തുവയസുകാരനെ ചായപാത്രം കൊണ്ട് പൊള്ളിച്ച് അമ്മ  (6 hours ago)

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു  (6 hours ago)

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി  (6 hours ago)

കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി അദ്ദേഹത്തെ സ്വീകരിച്ചു  (7 hours ago)

Bunkers അതിർത്തിയിൽ കൂടുതൽ ബങ്കറുകൾ  (7 hours ago)

Compensation കോടികള്‍ നഷ്ടപരിഹാരം  (7 hours ago)

SOLAR STORM ഇനി വരാന്‍ പോകുന്നത്...  (7 hours ago)

നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി സ്ഥാപനത്തെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാൻ നീക്കം ചരിത്ര വിരുദ്ധവും അപലപനീയവും...  (7 hours ago)

Malayali Vartha Recommends