റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി; നേപ്പാളിൽ ഭൂചലനം

നേപ്പാളിൽ ഭൂചലനം. ബുധനാഴ്ച വൈകുന്നേരം 5:56 ന് നേപ്പാളിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി ഈ കാര്യമറിയിച്ചു.
നാഷണൽ സെന്റർ ഫോർ സീസ്മോളജി NCS പ്രകാരം, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. അക്ഷാംശം 27.82 N ലും രേഖാംശം 87.02 E ലും ഭൂകമ്പം രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം നേരത്തെ ഇന്തോനേഷ്യയിൽ വടക്കൻ സുമാത്രയിൽ ഭൂചലനം. ഞായറാഴ്ച റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്‌എസ്) അറിയിച്ചു. 89 കിലോമീറ്റർ (55.3 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജിഎഫ്ഇസഡ് അറിയിച്ചു.
https://www.facebook.com/Malayalivartha