തുര്‍ക്കിയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം

തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ സെന്‍ട്രല്‍ അനറ്റോലിയ മേഖലയിലെ കോന്യ പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രീക്ക് ദ്വീപായ കാസോസിനടുത്ത്, ഏകദേശം 78 കിലോമീറ്റര്‍ (48.67 മൈല്‍) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഗ്രീസ്, ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം ഉണ്ടായി. തുര്‍ക്കിയില്‍, ഡെനിസ്ലി, അന്റലിയ, ഐഡിന്‍, ഇസ്പാര്‍ട്ട, ബര്‍ദൂര്‍, മനീസ, ഇസ്മിര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവിശ്യകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
ഏപ്രില്‍ 23നും തുര്‍ക്കിയില്‍ ഭൂചലനം ഉണ്ടായിരുന്നു, റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ ഇസ്താംബൂളിലാണ് അനുഭവപ്പെട്ടത്. ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പവുമുണ്ടായി. തുര്‍ക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ച ദുരന്തത്തില്‍ 53,000 ആളുകളാണ് മരിച്ചത്. സിറിയയില്‍ 6,000 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha