4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയിൽ; കെട്ടിടങ്ങൾ ചെറുതായി കുലുങ്ങി

ചൈനയിൽ ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു . ഇന്ത്യൻ സമയം രാവിലെ 06:29 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയത് .
യുനാൻ പ്രവിശ്യയിലെ കുൻമിംഗ് നഗരത്തെ കേന്ദ്രീകരിച്ചാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെത്തു ടർന്ന് കെട്ടിടങ്ങൾ ചെറുതായി കുലുങ്ങി. എന്നാൽ ആർക്കും പരിക്കില്ല.മെയ് 12 ന് പുലർച്ചെ 02:41 ന് ടിബറ്റിലെയും ചൈനയിലെയും ചില ഭാഗങ്ങളിൽ 9 കിലോമീറ്റർ ആഴത്തിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha