ഗാസയില്‍ ഹമാസിന്റെ സേനയെ പൂര്‍ണമായും പിന്‍വലിക്കണം....ഹമാസ് ആയുധങ്ങള്‍ താഴെവെക്കണം... ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനായി ഹമാസ് ചില വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും നെതന്യാഹു . ഹമാസ് ആയുധങ്ങള്‍ താഴെവെക്കണം, മുഴുവന്‍ ബന്ദികളേയും വിട്ടയക്കണം, ഹമാസിന്റെ നേതാക്കളെ നാടുകടത്തണം, ഗാസയില്‍ ഹമാസിന്റെ സേനയെ പൂര്‍ണമായും പിന്‍വലിക്കണം എന്നിവയെല്ലാമാണ് നെതന്യാഹു മുന്നോട്ടുവെച്ചിരിക്കുന്ന വ്യവസ്ഥകള്‍.
ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളുടെ പേരില്‍ യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. നേരത്തെ ഇസ്രയേലുമായുള്ള വ്യപാര ചര്‍ച്ചകള്‍ നിര്‍ത്തുകയാണെന്ന് യുകെ അറിയിച്ചിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തിയ വിവരം അറിയിച്ചത്.നിലവിലുള്ള വ്യപാര കരാര്‍ തുടരും. എന്നാല്‍, കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് നിര്‍ത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha