ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്.. ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവ്..

ഇപ്പോഴിതാ വീണ്ടും ഒരു മുന്നറിയിപ്പുമായി വരികയാണ് നാസ . ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍. ലോകമെമ്പാടുമുള്ള ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവെന്നാണ് സൂചന. കഴിഞ്ഞയാഴ്ച സൂര്യനില്‍ നിന്നുള്ള ശക്തമായ ഒരു ഊര്‍ജ്ജ സ്ഫോടനത്തിന് ശേഷമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് സൗരജ്വാലകളുടെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ എക്സ് 2.7 എന്ന ഇനത്തില്‍ പെട്ടതാണ് എന്നാണ് നാസയിലെ ഗവേഷകര്‍ മനസിലാക്കുന്നത്.
സൂര്യപ്രകാശത്തില്‍ നിന്ന് വരുന്ന തീവ്രമായവികിരണ സ്ഫോടനങ്ങളാണ് സൗരജ്വാലകള്‍ എന്നറിയപ്പെടുന്നത്. സൂര്യന്റെ ഉപരിതലത്തിലെ ഇരുണ്ടതും തണുപ്പുള്ളതുമായ മേഖലയിലാണ് ഇവ സംഭവിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ സ്ഫോടനങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ജ്വാലകള്‍ ഏതാനും മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. ഈ മാസം പതിന്നാലിനാണ് സൗരജ്വാലകള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് ഭൂമിയിലേക്ക് എത്തുകയാണ്.ഇത് കാരണം ഇപ്പോള്‍ തന്നെ യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ റേഡിയോ ബ്ലാക്കൗട്ടുകള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ വൈദ്യുതി തടസവും ഉണ്ടായിട്ടുണ്ട്.
സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ (sun spots) എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്. സൗരക്കാറ്റുകള്‍ അവയുടെ യാത്രയ്ക്കിടെ വാൽനക്ഷത്രങ്ങളിൽ നിന്നുള്ള ബാഷ്‌പീകൃത വാതകങ്ങളെയും ഉൽക്കകളിലെ പൊടിയെയും ഒപ്പം കൂട്ടാറുണ്ട്. ഇങ്ങനെ വരുന്ന സൗരവാതം ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ ധ്രുവദീപ്തികള്‍ക്ക് കാരണമാകുന്നു.സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കാന്തികമണ്ഡലങ്ങള്‍ സംയോജിക്കുന്ന ധ്രുവപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുക.
സൗരക്കാറ്റുകളുടെ ശക്തിക്കും ഭൂമിയുടെ കറക്കത്തിനും അനുസരിച്ച് ധ്രുവദീപ്തി ദൃശ്യമാകുന്നതിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.എന്നാൽ, ഇപ്പോൾ കണക്കുകൂട്ടലുകൾ അകെ തെറ്റിച്ചിരിക്കുകയാണ്. ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് ആഞ്ഞുവീശിയ ആ സൗരകാറ്റ് വീണ്ടും വീശുമോ എന്ന പേടിയിലാണ് ലോകം. വിമാന സർവീസുകളും ഇന്റർനെറ്റും വൈദ്യുതിയും ഒക്കെ മുടങ്ങുന്ന ആ മഹാദുരന്തം സംഭവിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നു.ഇതോടെ, ശാസ്ത്രജ്ഞരുടെ ഈ മുന്നറിയിപ്പിൽ ലോകം മുഴുവൻ പരിഭ്രാന്തിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha