ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന് അടുത്ത മണിക്കൂറുകളില്‍ ലോകം സാക്ഷ്യം വഹിക്കും; പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു

പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന് അടുത്ത മണിക്കൂറുകളില്‍ സാക്ഷ്യം വഹിക്കുകയാണ്. ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായി വരുന്ന ട്രക്കുകള്‍ ഇസ്രായേല്‍ തടഞ്ഞതോടെ ഗാസയില്‍ കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍ ഒന്നുമില്ലാത്ത സാഹചര്യമാണ്. യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഉപരോധത്തില്‍ അയവ് വരുത്തിയശേഷവും ഇസ്രായേല്‍ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്.
ഗാസയില്‍ പതിനാലായിരം കുട്ടികള്‍ പോഷകാഹാരക്കുറവ് കാരണം ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. ഇവരില്‍ ഏറെപ്പേരുടെയും അച്ഛനോ അമ്മയോ ബന്ധുക്കളോ യുദ്ധത്തില്‍ കൊലചെയ്യപ്പെട്ടവരുമാണ്. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകള്‍ കൂടി ഇന്ന് ഗാസയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ അതിന് അനുമതി കൊടുത്തില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങളില്‍ ഏറെപ്പേരും വിശപ്പു സഹിക്കാനാവാതെ മരിക്കുമെന്ന സാഹചര്യമാണ്. 20 ലക്ഷത്തിലധികം പേര്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഇസ്രയേല്‍ ഉപരോധംമൂലം മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കന്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുന്നു.
ശനിയാഴ്ച രാത്രി മുതലുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ 135 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 464 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ആശുപത്രികളെല്ലാം ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഉടനടി വെടിനിര്‍ത്തലാണ് ഹമാസിന്റെ ആവശ്യമെന്നിരിക്കെ, ബന്ദികളുടെ മോചനമാണ് ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്നത്. ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി ഗാസയിലെ സഹായവിതരണം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്.
ഗാസയില്‍ ആകെ പ്രവര്‍ത്തിച്ചിരുന്ന ഇന്തൊനീഷ്യന്‍ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തോടെ പ്രവര്‍ത്തനം അവസാനിച്ചുകഴിഞ്ഞു. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും ഇല്ലാതാക്കാതെ യുദ്ധഭൂമിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസത്തെ ബോംബിംഗില്‍ ഹമാസ് മേധാവി മുഹമ്മദ് സിന്‍വര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രയേല്‍ സേന കരുതുന്നത്. ഖാന്‍ യൂനിസിലെ തുരങ്കകേന്ദ്രങ്ങളിലൊന്നില്‍ ഇസ്രയേല്‍ നടത്തിയ കടുത്ത ആക്രമണത്തിനു പിന്നാലെ മുഹമ്മദ് സിന്‍വറിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച രാത്രയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ സിന്‍വറുടെ മറ്റൊരു സഹോദരനും ഗാസ യൂണിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകനുമായ സക്കറിയ അല്‍ സിന്‍വറും കുടുംബവും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ സഹോദരന്മാരാണ് ഇരുവരും. ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ പിന്മാറില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെയും ആവര്‍ത്തിച്ചിരിക്കുകയാണ്. ഹമാസ് ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് ഇസ്രായേലിന്റെ നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയില്‍നിന്ന് ഹമാസിനെ അകറ്റിനിര്‍ത്തുമെന്നും നെതന്യാഹു പറഞ്ഞു.
യുദ്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈന്യം റിസര്‍വ് സൈനികരെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഗാസയുടെ നിയന്ത്രണം സൈന്യം പൂര്‍ണമായി ഏറ്റെടുക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഖാന്‍ യൂനിസില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തുടങ്ങിയതോടെ ജനങ്ങള്‍ അഭയമില്ലാതെ നെട്ടോട്ടത്തിലാണ്. 20 ലക്ഷത്തിലധികം പേര്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഇസ്രയേല്‍ ഉപരോധംമൂലം മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കന്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രം, ഇസ്രായേലി വ്യോമ, കര ആക്രമണങ്ങളില്‍ രണ്ടായിരം പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴഉ മുതല്‍, ആകെ അന്‍പത്തയ്യയായിരം പലസ്തീനികള്‍ കൊല്ലപ്പെട്ടുയ അവരില്‍ 51 ശതമാനം കുട്ടികളും, 16 ശതമാനം സ്ത്രീകളും എട്ടു ശതമാനം പ്രായമായവരുമാണ്.
https://www.facebook.com/Malayalivartha