മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ ആഞ്ഞടിച്ചു.. അമേരിക്ക നടത്തിയ വിട്ടുവീഴ്ചകള്‍ മുതലാക്കിയാണ് റഷ്യ ഈ ആക്രമണം നടത്തുന്നത്..

ട്രംപ് വന്നപ്പോൾ ഒരു മാറ്റം ഉണ്ടാകുമെന്ന് കരുതി എന്നാൽ യാതൊന്നും സംഭവിച്ചില്ല. റഷ്യയും യുക്രൈനും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിന് വിരാമമിടാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടപെടുകയാണെങ്കിലും റഷ്യ ഇപ്പോള്‍ ആഞ്ഞടിക്കുകയാണ്. റഷ്യക്ക് വേണ്ടി അമേരിക്ക നടത്തിയ വിട്ടുവീഴ്ചകള്‍ മുതലാക്കിയാണ് റഷ്യ ഈ ആക്രമണം നടത്തുന്നത്.രാത്രി ഉറക്കത്തിനിടെ ഉഗ്ര സ്ഫോടന ശബ്ദങ്ങൾ കേട്ട് യുക്രൈൻ ജനത ഞെട്ടി ഉണർന്നു.
കൂറ്റാകൂരിരുട്ടിൽ ആളുകൾ ഭയന്ന് നിലവിളിച്ചോടി. മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ ആഞ്ഞടിച്ചു. ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. യുക്രൈനെതിരെ ശക്തമായ വ്യോമാക്രമണം നടത്തി വീണ്ടും റഷ്യൻ ക്രൂരത. കൂടുതൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇതുവരെ നടത്തിയതിൽ എറ്റവും രൂക്ഷമായ ആക്രമണമാണ് ഒറ്റ രാത്രിയിൽ റഷ്യ നടത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്ന് കുട്ടികളടക്കം 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതിനിടെ നിരവധിപേർക്ക് പരിക്ക് പറ്റിയതായും വിവരങ്ങൾ ഉണ്ട്.
അതേസമയം പുട്ടിന് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്നാണ് ഇപ്പോള്‍ ട്രംപ് വിശദീകരിക്കുന്നത്.പുട്ടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. വ്ലാഡിമിർ പുട്ടിനെ ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചത് . സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ എന്ത് കൊണ്ടാണ് പുട്ടിന്‍ ഇത്രയും രൂക്ഷമായ ആക്രമണം നടത്തുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. പുട്ടിന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നും താന്‍ തൃപ്തനല്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
കൂടാതെ പുട്ടിന്‍ നിരവധി പേരെ കൊല്ലുകയാണ് എന്നും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. റഷ്യന്‍ പ്രസിഡന്റിന് അപകടകരമായ രീതിയില്‍ ഒരു മനംമാറ്റം ഉണ്ടായിരിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ വാക്കുകൾ ഇങ്ങനെയാണ് ..‘പുട്ടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അയാൾ ഒരു ഭ്രാന്തനായി. അനാവശ്യമായി ആളുകളെ കൊല്ലുന്നു. ഞാൻ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്.
ഒരു കാരണവുമില്ലാതെ യുക്രെയ്നിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. യുക്രെയ്‌ന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രെയ്‌ൻ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്.ഇതു ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. പക്ഷേ, പുട്ടിൻ അങ്ങനെ ചെയ്താൽ അത് റഷ്യയുടെ പതനത്തിലേക്ക് നയിക്കും. പുട്ടിൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ സന്തുഷ്ടനല്ല. അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നു. പുട്ടിന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. യുക്രെയ്ൻ നഗരങ്ങളിലേക്ക് റോക്കറ്റുകൾ അയച്ച് ആളുകളെ കൊല്ലുകയാണ്, എനിക്ക് അത് ഒട്ടും ഇഷ്ടമല്ല’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
https://www.facebook.com/Malayalivartha