പാനമയിലെ അനധികൃത നിക്ഷേപങ്ങളുടെ രേഖകളില്‍ റാന്നി സ്വദേശിയുടെ പേരും

പ്രമുഖരായ വ്യക്തികള്‍ നടത്തിയ രഹസ്യ വിദേശ നിക്ഷേപങ്ങള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളില്‍ ഒരു മലയാളിയുടെ പേരു കൂടി ഉള്‍പ്പെടുന്നു. റാന്നി സ്വദേശി ദിനേശ് പരമേശ്വരന്റെ പേരാണ് രേഖകളില്‍ ഉള്ളത്. ഗല്‍ഡിങ് ട്രേഡിങ് കമ്പനി ഡയറക്ടറാണ് ദിനേശ്.
രഹസ്യനിക്ഷേപകരുടെ പട്ടികയില്‍ സിംഗപ്പൂരിലുളള തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. സോണ്‍ റിതം ഇന്റര്‍നാഷനല്‍ ലിമിറ്റഡ്, വണ്ടര്‍ഫുള്‍ സൊലൂഷന്‍സ് ലിമിറ്റഡ് അടക്കം ആറു കമ്പനികളുടെ പേരിലാണു തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ നിക്ഷേപം. ഈ കമ്പനികളില്‍ ഡയറക്ടറോ ഡയറക്ടര്‍ നോമിനിയോ ആണു ജോര്‍ജ് മാത്യു. സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, 12 വര്‍ഷം മുന്‍പ് സിംഗപ്പൂരിലേക്കു കുടിയേറിയ താന്‍ വിദേശ ഇന്ത്യക്കാരനാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ തനിക്കു ബാധകമല്ലെന്നും ജോര്‍ജ് മാത്യു പ്രതികരിച്ചു. പാനമക്കമ്പനികള്‍ സിംഗപ്പൂരിലെ തന്റെ ഇടപാടുകാരുടേതാണെന്നും ഇന്ത്യയുടെ ആദായനികുതി നിയമങ്ങള്‍ ഇവയ്ക്കു ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പുറത്തുവിട്ട രേഖകളില്‍ ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്റെയും ഐശ്വര്യ റായ്‌യുടെയും പേരുകളുമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha