ഒന്നരവയസ്സുകാരിയെ ലൈഗീക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 200 വര്‍ഷം തടവുശിക്ഷ

ഒന്നര വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അമേരിക്കന്‍ തീരദേശ സേനാംഗത്തിന് 200 വര്‍ഷം തടവ് ശിക്ഷ. എറിക് ഡെവിന്‍ മാസ്റ്റര്‍ എന്ന 29കാരനാണ് മരണം വരെ തടവ് ശിക്ഷ കോടതി വിധിച്ചത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പകര്‍ത്തിയിരുന്നു.
താന്‍ ചൈല്‍ഡ് പോണോഗ്രഫിയില്‍ ആസക്തനാണെന്നും കുട്ടിക്കാലത്ത് താനും ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും ഡെവിന്‍ പറഞ്ഞു. എട്ട് ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഡെവിന്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഡെവിന് അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു.
പീഡനത്തിന് ഇരയായ കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു സംഭവം നടന്നത്. ഇപ്പോള്‍ കുട്ടിക്ക് അഞ്ചു വയസ്സാണുള്ളത്. ഡെവിന്‍ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നുവെങ്കിലും പ്രതി യാതൊരു വിധത്തിലുമുള്ള മാപ്പും അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha