മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400ല്‍ അധികം അഭയാര്‍ഥികള്‍ മരിച്ചു

യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നാനൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ടത് അഭയാര്‍ത്ഥികളുമായി പോയ നാല് ബോട്ടുകളാണ്. ഇറ്റലി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല അപകടം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍ മരണ സംഖ്യയെപ്പറ്റി ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നൂറ് കണക്കിനാളുകള്‍ മരിച്ചതായാണ് പ്രസിഡന്റ് പറയുന്നത്.
സൊമാലിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ബോട്ട് അപകടത്തില്‍ ഏകദേശം 700-ല്‍ അധികം അഭയാര്‍ത്ഥികള്‍ മരിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ പതിയുകയും നിരവധി ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha