ഐഎസ് റിക്രൂട്ടര്‍ സ്പാനിഷ് ദ്വീപില്‍ അറസ്റ്റില്‍

യൂറോപ്പില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന യുവാവ് അറസ്റ്റില്‍. സ്പാനിഷ് ദ്വീപായ മല്ലോര്‍ക്കയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊറോക്കോ സ്വദേശിയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലമാണ് മല്ലോര്‍ക്ക ദ്വീപ്.ഇന്റര്‍നെറ്റ് വഴിയാണ് ഇയാള്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതെന്നും യൂറോപ്പില്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും സ്പാനിഷ് ആഭ്യന്തര വക്താവ് അറിയിച്ചു. സിറിയയിലെ ഐഎസ് ഭീകരരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായി സ്പാനിഷ് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha