പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് 11,000ത്തോളം ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍

ഒരു കാലത്തെ ഏറ്റവും പവിത്രമായ ബന്ധങ്ങള്‍ ആണ് ഇന്ന് ഏറ്റവും അധികം കശാപ്പ് ചെയ്യപ്പെടുന്നത്. എങ്കിലും ടെക്‌നോളജിയുടെ കടന്നാക്രമണം സകല മേഖലകളെയും ദുഷിപ്പിക്കുന്നു. പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് 11,000ത്തോളം ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍ക്ക് ശിക്ഷ. അയച്ച സന്ദേശങ്ങളില്‍ ടീച്ചറുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. ന്യൂ കാസ്റ്റിലിലെ ഒരു സ്‌കൂളിലെ മ്യൂസിക്ക് ടീച്ചറാണ് പിടിയിലായ നിക്കോളാ വെനറാസോ എന്ന 32 കാരി.
ഇവര്‍ ക്ലാസ് എടുക്കുന്ന 13 കാരന്റെ ഐഫോണിലേക്കാണ് ഇവര്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഏതാണ്ട് പതിനായിരത്തോളം സന്ദേശങ്ങളാണ് ഇത്തരത്തില്‍ അയച്ചത്. വിദ്യാര്‍ത്ഥിയുടെ ഐ ഫോണ്‍ പരിശോധിച്ച മാതാപിതാക്കളാണ് ടീച്ചറുടെ പ്രവര്‍ത്തികള്‍ കയ്യോടെ പിടിച്ചത്. ഇതോടെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ടീച്ചര്‍ക്കെതിരെ കേസ് നല്‍കി.
യുഎസ്സിലാണ് സംഭവം. ഇതോടെയാണ് ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തത്. ടീച്ചറെ പിന്നീട് സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീടാണ് ജനുവരി മുതല്‍ മുതല്‍ ഇവരുടെ വിചാരണ നടത്തി ഇപ്പോള്‍ ഇവരെ വുമണ്‍ കറക്ഷന്‍ ഇന്‍സ്റ്റ്യൂട്ടില്‍ അയക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha