'ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ': സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ ബി.ജെ.പി അംഗമായതിന് ശേഷമാകും ; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ശിവന്‍കുട്ടി

മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത് ഏറെ ചര്‍ച്ചയാകുന്നു. നാട്ടുകാരുടെ കൂടെ ചിരിച്ച് സെല്‍ഫി എടുക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അവിടെയുള്ള നാട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന ചില ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.
ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ.
ഒരു നാടാകെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓര്‍ത്ത് വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നല്‍കിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകള്‍ നവമാധ്യമങ്ങള്‍,മാധ്യമങ്ങള്‍ മുതലായവയില്‍ കാണുകയാണ്.
അപ്പോഴാണ് ബിജെപി നേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ ഇത്തരം കോപ്രായങ്ങള്‍ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്. സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാന്‍ കരുതുന്നത്.
https://www.facebook.com/Malayalivartha


























