Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

14 MAY 2026 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം. നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും. ഇപ്പോള്‍ തന്നെ ഭരണ സ്തംഭനമാണ്. ഫയലുകള്‍ കെട്ടി കിടക്കുന്നു. വീണ്ടും തര്‍ക്കം വന്ന് അടുത്ത ആഴ്ചയിലേക്ക് നീണ്ടാല്‍ കാര്യങ്ങള്‍ കൈവിടും. ഗവര്‍ണര്‍ കടുപ്പിക്കും. തമിഴ് നാട്ടില്‍ വിജയിനെ പലവട്ടം പറഞ്ഞുവിട്ട അലേര്‍ക്കറെ സംബന്ധിച്ച് തിരിഞ്ഞും പിരിഞ്ഞും നോക്കില്ല. ഭരണ സ്തംഭനം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്താല്‍ പിന്നെ എല്ലാം വെറുതേ.

അതേസമയം നീണ്ട പത്ത് ദിവസത്തെ ചർച്ചകൾക്ക് ശേഷം കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും. യു‍ഡിഎഫ് കക്ഷി നേതാക്കൾ പിന്തുണ നൽകുന്ന പാർട്ടി നേതാക്കളുടെ കത്തുമായി ഗവർണ്ണറെ കാണും. ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. ഇതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കും. ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യ പ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി.

അതേസമയം മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമാകും യോഗം. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ വെച്ചാണ് യോഗം ചേരുക. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പി.ജെ. ജോസഫും രാവിലെ തിരുവനന്തപുരത്ത് എത്തും. കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ തിരുവനന്തപുരത്താകും ചേരുക. മന്ത്രിമാരുടെ കാര്യത്തിൽ‌ തീരുമാനമെടുക്കാനാണ് യോഗം. അതേസമയം വടക്കൻ ജില്ലകളിൽ നിന്ന് നേതാക്കൾക്ക് രാവിലെ തിരുവനന്തപുരത്ത് എത്തേണ്ടതിന്റെ ബുദ്ധിമുട്ട് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. അതിനാൽ കോൺഗ്രസ് എംഎൽമാരുടെ യോഗം ഉച്ചക്ക് ഒരുമണിയോടെയാകും നടക്കുക.

മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് നിയമസഭാ കക്ഷിയോഗത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനാണ് സാധ്യത. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലം പൂർത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളെയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയ‍ർന്നിരുന്നു.

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ഘടക കക്ഷികളുടെ പ്രതിഷേധം സ്വാഭാവികമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെയെന്നും സുധീരൻ പ്രതികരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ചെറിയൊരു പ്രയാസം ആളുകൾക്കുണ്ട്. അതൊരു വസ്തുതയാണ്. സർക്കാർ രൂപീകരിച്ച് മുന്നോട്ട് പോകുമ്പോൾ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും ജനമനസ്സറിഞ്ഞ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും എന്നാണ് വിവരം. നിര്‍ണ്ണായകമായ രാഹുല്‍ ഖര്‍ഗെ കൂടിക്കാഴ്ചക്ക് ശേഷവും മുഖ്യമന്ത്രിയാരെന്നതില്‍ അവസാന നിമിഷവും സസ്പെന്‍സ് തുടരുകയാണ്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കും. മൂന്ന് പേരെയും വിശ്വാസത്തിലെടുത്താകും നീക്കം. ഘടകക്ഷി നേതാക്കളെയും തീരുമാനം അറിയിച്ചേക്കും. തീരുമാനം പൊട്ടിത്തെറിയിലേക്ക് പോകാനുള്ള സാധ്യത പരിഗണിച്ചാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയതെന്ന് സൂചനയുണ്ട്. കെ സി വേണുഗോപാലിനെ ഒഴിവാക്കിയാല്‍ നിയമസഭ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ പിന്തുണച്ച എംഎല്‍എമാര്‍ പ്രതിഷേധിക്കാനിടയുണ്ട്. വി ഡി സതീശനെ പരിഗണിച്ചില്ലെങ്കില്‍ വീട്ടില്‍ തടിച്ച് കൂടിയവരുള്‍പ്പടെ പ്രതിഷേധിക്കാനുള്ള സാഹചര്യവുമുണ്ട്. അതിനാല്‍ ഇന്നത്തെ നിയമസഭ കക്ഷി യോഗത്തിന് തൊട്ട് മുന്‍പ് പ്രഖ്യാപിക്കാനാണ് നീക്കം. ഒറ്റ പേരിലേക്ക് എത്തിയതായുള്ള സൂചനകള്‍ ഇതുവരെ പുറത്തേക്കില്ല.

അതേസമയം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തിയെന്ന് സ്ഥിരീകരിച്ച് എകെ ആന്റണിയും കൊടിക്കുന്നിൽ സുരേഷും. ഹൈക്കമാൻഡ് ചർച്ചയിൽ ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടെ വിഷയത്തിൽ ആന്റണിയുടെ അഭിപ്രായം തേടിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയെന്ന് എ കെ ആന്റണി സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ആരുടെയും പേര് നിർദേശിച്ചില്ലെന്നും പൊതുസാഹചര്യം മാത്രമേ അറിയിച്ചിട്ടോള്ളൂ എന്നും കൊടിക്കുന്നിൽ സുരേഷും പ്രതികരിച്ചു. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കണം എന്ന നിലപാടാണ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും രാഹുൽ ഗാന്ധി വിളിച്ചു എന്നാണ് വിവരം.

കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചർച്ചയില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ മുറുമുറുപ്പുയരുന്നുണ്ട്. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ ഭരണ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു.

അതേസമയം കോൺ​ഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ലീ​ഗ് അടക്കമുള്ള ഘടകകക്ഷികൾക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകകക്ഷികൾ എന്തിനു ഇടപെട്ടു. അവരുടെ ഇടപെടൽ ആണ് പ്രശ്നം ഉണ്ടാക്കിയത്. കോൺ​ഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ലീഗിന് അടക്കം എന്ത് കാര്യം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികള്‍ സമ്മർദ്ദം ചെലുത്തിയത് അവ​ഗണിക്കേണ്ട ഹൈക്കമാൻഡ് അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നിൽ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. ആരെയും പിന്താങ്ങണമെന്നോ എതിർക്കണമെന്നോ എന്നതിൽ ഘടകകക്ഷികൾക്ക്‌ എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്ലെക്സ് പോസ്റ്റർ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോൾ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്കൂൾ തുറക്കാൻ പോകുമ്പോൾ എന്തെല്ലാം പ്രശ്നം. ഇതെല്ലാം പരിഹരിക്കാൻ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ്‌ ഏറ്റെടുക്കണം. മുൻപ് തന്നെ എൻഎസ്എസ് ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ്‌ ചെന്നിത്തലയുമായി വ്യക്തി ബന്ധമാണുള്ളത്. മുൻപ് രമേശിന് വേണ്ടി താക്കോൽ സ്ഥാനം പറഞ്ഞത് ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു. ചില സമുദായ താൽപര്യങ്ങൾ കാരണമാണ് അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ. വി ഡിയുടെ ജന്മ ദേശമായ നെട്ടൂരിൽ ഫ്ലക്സ് പ്രിന്‍റിംഗ് ആരംഭിച്ച് കഴിഞ്ഞു. നെട്ടൂരിന്‍റെ അഭിമാനം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലെക്സിൽ പ്രിന്‍റ് ചെയ്തിട്ടുള്ളത്. നെട്ടൂർ ഐഎൻടിയുസിയുടെ പേരിലാണ് ഫ്ലെക്സ്. ഇതിനിടെ കൊല്ലത്ത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകർ നേർച്ചയും നടത്തി. കരുനാഗപ്പള്ളിയിലെ ഷെയ്ഖ് മസ്ജിദിൽ ആണ് നേർച്ച നടത്തിയത്.

അതേസമയം, കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉടനുണ്ടാകും. ദില്ലിയിലെ രാജാജി റോഡിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഖർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്ക് പോയി. എന്നാല്‍, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ടില്ല. ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ.

ഏറെ ആകാംക്ഷയോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാത്ത് നിൽക്കുകയാണ് കേരളം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിരവധി പ്രവർത്തകർ വിഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും വീടുകളിൽ തമ്പടിച്ചിട്ടുണ്ട്. രാഹുൽ-ഖർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം കെസിയെ യോഗ തീരുമാനം അറിയിക്കുമെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (7 minutes ago)

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്  (15 minutes ago)

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (34 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (57 minutes ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (2 hours ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

ഉറക്കമില്ലാതെ ISRO  (2 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (2 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (2 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (3 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (3 hours ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (3 hours ago)

Malayali Vartha Recommends