അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഒരു ആഴ്ച കഴിഞ്ഞു ; ഇതുവരെയും പിടികൂടിയത് മൂന്നുപേരെ മാത്രം ; അന്വേഷണം എങ്ങുമെത്താതെ ഇരുട്ടിൽത്തപ്പി കേരള പോലീസ്

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലചെയ്യപ്പെട്ട സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം. കൊലയാളി അടക്കം കൃത്യത്തിൽ പങ്കെടുത്തവർ എവിടെയെന്ന് ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. ജൂലൈ ഒന്ന് രാത്രിയാണ് അഭിമന്യു കൊല്ലപ്പെടുന്നത്. കൃത്യത്തിൽ പങ്കുണ്ടായിരുന്ന മൂന്ന് പേരെ അന്നുതന്നെ വിദ്യാർത്ഥികൾ പോലീസിനെ ഏൽപ്പിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവരെ മാത്രമേ പോലീസ് അറസ്റ് ചെയ്തിട്ടുള്ളു. പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് ബാക്കി മൂന്നുപേരും അറസ്റ്റിലായത്. ഒന്നാം പ്രതി മുഹമ്മദും പ്രതികൾ അടക്കമുള്ളവരെയും തിരിച്ചറിഞ്ഞെങ്കിലും അവർ എവിടെയാണെന്ന കാര്യത്തിൽ ഒരറിവും ഇതുവരെയും ലഭിച്ചിട്ടില്ല.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha


























