തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ മധ്യത്തിലുള്ള ബോഗിയില്‍ പാമ്പ്; പേടിച്ച യാത്രക്കാരെ ആശ്വസിപ്പിച്ചതങ്ങനെ...

ട്രെയിനില്‍ പാമ്പുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. പിന്നീട് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ മധ്യത്തിലുള്ള ബോഗിയിലാണ് പാമ്പിനെ കണ്ടതായി യാത്രക്കാര്‍ പരാതി പറഞ്ഞത്. ശനിയാഴ്ച വൈകിട്ട് ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോഴായിരുന്നു സംഭവം.
സംശയം ഉദിച്ചതോടെ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പക്ഷെ ആദ്യഘട്ട തിരച്ചില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് യാത്രക്കാരെ മുഴുവന്‍ മറ്റൊരു ബോഗിയിലേക്ക് മാറ്റിയ ശേഷം യാത്ര തുടരുകയായിരുന്നു.
ചെറിയ പാമ്പാണ് ഉണ്ടായിരുന്നതെന്ന യാത്രക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് സീറ്റുകള്‍ക്കിടയിലോ മറ്റൊ ഒളിച്ചിരിക്കാനോ സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. ബോഗിയുടെ വാതിലും ജനലുകളുമെല്ലാം അടച്ചതിന് ശേഷമാണ് വീണ്ടും യാത്ര ആരംഭിച്ചത്. എറണാകുളത്ത് വിശദമായ പിരശോധന നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























