Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

റേഷന്‍ അരിവിഹിതം, കരിപ്പൂര്‍ വിമാനത്താവളം, എച്ച്.എന്‍.എല്‍, കഞ്ചിക്കോട് വിഷയങ്ങളിലെല്ലാം പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല. ശബരിപാതയ്ക്ക് പച്ചക്കൊടി, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം നിരാശരായി മടങ്ങി

19 JULY 2018 02:27 PM IST
മലയാളി വാര്‍ത്ത

വിവിധ ആവശ്യങ്ങളുന്നയിച്ച് തന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടെങ്കിലും അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന തോന്നലാണ് തങ്ങള്‍ക്കുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമായും ഭക്ഷഭദ്രതാ നിയമം മൂലം കേരളത്തിന് ലഭിച്ചു കൊണ്ടിരുന്ന റേഷന്‍വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നിയമത്തിന് അനുസൃതമായേ കാര്യങ്ങള്‍ പറ്റൂ എന്ന് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചു. എ.പി.എല്‍ വിഭാഗങ്ങള്‍ക്കുള്ള അരിവിഹിതം കുറഞ്ഞു. കേരളത്തില്‍ അരിക്ഷാമമുള്ളതിനാല്‍ അത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഉള്ള നിയമത്തിന് അനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്നും പ്രധാനമന്ത്രി അറിയിച്ചു. ശബരി റെയില്‍പാതയുടെ കാര്യത്തില്‍ മാത്രമാണ് പ്രധാനമന്ത്രി അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചതില്‍ നിന്ന് വ്യക്തമായി.

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉറപ്പാക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കോച്ചിഫാക്ടറിയില്ല എന്ന വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. ഫാക്ടറിയുടെ ആവശ്യവും ചരിത്രവും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെങ്കിലും കൃത്യമായ ഉറപ്പ് നല്‍കിയില്ല. അങ്കമാലി -ശബരി പാത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുമായി ചര്‍ച്ച നടത്തണമെന്നും ഇക്കാര്യം നടപ്പാക്കാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. നിലവില്‍ സംസ്ഥാനത്തുള്ള മഴക്കെടുത്തിയെ കുറിച്ചും പ്രധാനമന്ത്രിയോട് സംസാരിച്ചു. സര്‍വകക്ഷി സംഘത്തെ അയയ്ക്കാം എന്നല്ലാതെ യാതൊരു ഉറപ്പും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തസ പശ്ചാത്തലത്തില്‍ കേരളാ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന് കമ്പനി കൈമാറണമെന്ന് സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ 700 ഏക്കര്‍ വിട്ട് നല്‍കിയതാണ് ഫാക്ടറിക്കായി. അസംസ്‌കൃത വസ്തുക്കള്‍ സൗജന്യനിരക്കില്‍ നല്‍കിയിരുന്നു. കമ്പനി വില്‍ക്കരുതെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും കൃത്യമായ മറുപടി നല്‍കിയില്ല. കരിപ്പൂര്‍ വിമാനത്താവളം കൂടുതല്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും വലിയവിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. വ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ നേരത്തെ ഉറപ്പ് നല്‍കിയതാണെന്നും സര്‍വക്ഷിസംഘം ചൂണ്ടിക്കാട്ടി. പക്ഷെ, പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സംസ്ഥാനത്തെ എം.പിമാര്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (18 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends