അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു ; മഹാരാജാസ് കോളേജ് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതു താനല്ലെന്നും മറ്റൊരു മുഹമ്മദാണ് നെഞ്ചിലേക്ക് കത്തിയാഴ്ത്തിയതെന്നും അറസ്റ്റിലായ മുഹമ്മദിന്റെ മൊഴി

മഹാരാജാസ് കോളേജ് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതു താനല്ലെന്നും മറ്റൊരു മുഹമ്മദാണ് നെഞ്ചിലേക്ക് കത്തിയാഴ്ത്തിയതെന്നും മുഹമ്മദ്. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നെന്ന് മുഹമ്മദ് പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് പോലീസിന്റെ പിടിയിലായത്.
അഭിമന്യുവിനെ കൊല്ലുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ആരെയെല്ലാം ആക്രമിക്കാം എന്നതിനെ കുറിച്ച് തിരുമാനിച്ച് ഉറപ്പിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി ഒന്‍പത് മണിയോടെ കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എസ്എഫ്‌ഐക്കാര്‍ മായ്ച്ച് കളഞ്ഞു. തുടര്‍ന്നായിരുന്നു മുഹമ്മദ് കൊച്ചിന്‍ ഹൗസിലുള്ള കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ വിളിച്ച് വിവരം നല്‍കിയത്. പിന്നാലെ കൊലപാതകത്തില്‍ വിദഗ്ദരായ 16 എസ്ഡിപിഐ പ്രവര്‍ത്തകരെ മുഹമ്മദ് കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കാമ്പസിലെ സംഘര്‍ഷര്‍ഷങ്ങളെ കുറിച്ച് ആദ്യമേ തന്നെ മുഹമ്മദ് പുറത്തുള്ള എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. മഹാരാജാസ് കോളേജിന്റെ ചുവരില്‍ എഴുതാന്‍ ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരെ അഭിമന്യുവും അര്‍ജ്ജുനും ഒരു തരത്തിലും അനുവദിച്ചില്ല. ഇതോടെ എസ്എഫ്‌ഐയേയും അഭിമന്യുവിനേയും ഒതുക്കണമെങ്കില്‍ കൊലപാതകം തന്നെയാണ് മാര്‍ഗം എന്ന നിലയിലേക്ക് കാര്യങ്ങള്‍ തിരുമാനിക്കുകയായിരുന്നുവെന്നും മുഹമ്മദ് പോലീസിന് മൊഴി നല്‍കി.
എസ്എഫ്‌ഐയെ ചുവരെഴുതാന്‍ അനുവദിക്കരുതെന്നും ഏത് വിധേനയും പ്രതിരോധിക്കണമെന്നും മുഹമ്മദിന് നിര്‍ദ്ദേശം കിട്ടിയിരുന്നു. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























