വിജിലന്‍സ് അന്വേഷിച്ച മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

വിജിലന്‍സ് അന്വേഷിച്ച മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്റര്‍, ജോയ് കൈതാരം എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. സമാന ആവശ്യം നേരത്തെ ഹൈകോടതിയും സുപ്രിംകോടതിയും നിരസിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. അതേസമയം, അഴിമതി കേസുകളില്‍ മൂന്ന് പ്രതികളെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി വിശദ വാദത്തിനായി ഈ മാസം 30ലേക്ക് മാറ്റി.
ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഹരജി നല്‍കിയത്. കമ്പനി മുന്‍ ചെയര്‍മാന്‍ ജോണ്‍ മത്തായി, ഡയറക്ടര്‍മാരായ ടി. പത്മനാഭന്‍ നായര്‍, എന്‍. കൃഷ്ണ കുമാര്‍ എന്നിവരെയാണ് പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. 2012 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് ഇവരെ ഒഴിവാക്കിയത്. കേസ് ദുര്‍ബലമാക്കാനും മറ്റു പ്രതികളെ സഹായിക്കാനുമാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ഹരജിക്കാരുടെ വാദം.
അഴിമതിക്കേസുകളിലെ പ്രതികളെ ഉത്തരവിലൂടെ ഒഴിവാക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

https://www.facebook.com/Malayalivartha