കൊടും ക്രൂരതയ്ക്കുള്ള താത്കാലിക ശിക്ഷ നടപ്പിലാക്കി അഭിഭാഷകർ; തലങ്ങും വിലങ്ങും സുരക്ഷാ ക്യാമറകള്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ പതിനൊന്നുകാരിയെ ടെറസ്, ജിം, പബ്‌ളിക് റെസ്റ്റ്‌റൂം തുടങ്ങി എല്ലാ സ്ഥലങ്ങളിലും വെച്ച് ഓരോ തവണ പീഡനത്തിനിരയാക്കിയത് ഗര്‍ഭിണികള്‍ക്ക് ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ച് ബോധംകെടുത്തി: ബാലികയെ പീഡനത്തിനിരയാക്കിയ 17 നരാധമന്മാരുടെയും വീഡിയോ കണ്ട് രസിച്ച് ലിഫ്റ്റ് ഓപ്പറേറ്റര്‍

ചെന്നൈയില്‍ 11 വയസ് പ്രായമുളള ബധിര ബാലികയെ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് കുത്തിവെച്ചത് പ്രസവസമയത്ത സ്ത്രീകളെ മയക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്ന്. മുമ്പ് ഒരു ആശുപത്രിയില്‍ കാവല്‍ക്കാരനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കുത്തിവെയ്പ്പ് എങ്ങിനെയാണ് എടുക്കേണ്ടതെന്ന് പഠിച്ചിരുന്നതായി പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച കാവല്‍ക്കാരന്‍ പറഞ്ഞു.
ഓരോ തവണ ബലാത്സംഗം ചെയ്യുമ്ബോഴും 11 കാരിയെ ഇയാള്‍ മരുന്ന് കുത്തി വെച്ച് ബോധം കെടുത്തുമായിരുന്നു. അതിന് ശേഷം ബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തി പെണ്‍കുട്ടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ എന്തെല്ലാം മരുന്നുകള്‍ കുത്തിവെച്ചെന്ന് അന്വേഷിക്കുകയാണ് പോലീസ്. അപ്പാര്‍ട്ട്‌മെന്റ് കോംപ്‌ളക്‌സില്‍ നിന്നും വ്യാപകമായി സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാവല്‍ക്കാരും പ്‌ളംബര്‍മാരും ഇലക്‌ട്രീഷ്യന്‍മാരും പെണ്‍കുട്ടിക്ക് ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു.
ഇവരെ കൂടാതെ ലിഫ്റ്റ് ഓപ്പറേറ്റര്‍, അപ്പാര്‍ട്ട്‌മെന്റിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്ന ജോലിക്കാര്‍ തുടങ്ങി പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ 17 പേര്‍ അനേകം തവണയാണ് പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചത്. ഏഴാം ക്‌ളാസ്സില്‍ പഠിക്കുന്ന കുട്ടിയെ ആദ്യം ശാരീരികമായി ഉപയോഗിച്ചത് 66 കാരനായ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. ഇയാളാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയത്. ഓരോരുത്തരും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് പീഡനം പരമ്ബരയാകുകയായിരുന്നു.
തലങ്ങും വിലങ്ങും സുരക്ഷാ ക്യാമറകള്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ ഏറ്റവും അടിയിലെ നില, ടെറസ്, ജിം, പബ്‌ളിക് റെസ്റ്റ്‌റൂം തുടങ്ങി എല്ലാ സ്ഥലങ്ങളിലും വെച്ച് പീഡനം നടത്തി. കെട്ടിടത്തില്‍ സിസിടിവി ക്യാമറ നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലും ഒരെണ്ണവും പ്രവര്‍ത്തിക്കുന്നില്ല എന്നതിനാല്‍ ആരും എത്താത്ത ഇടങ്ങളിലെല്ലാം പ്രതികള്‍ പെണ്‍കുട്ടിയെ കൊണ്ടുനടക്കുകയായിരുന്നു. ഒടുവിലാണ് പെണ്‍കുട്ടി എല്ലാ വിവരവും ചേച്ചിയെ അറിയിച്ചതും മാതാപിതാക്കള്‍ കേസു കൊടുത്തതും. സംഭവം അപ്പാര്‍ട്ട്‌മെന്റിലെ ആള്‍ക്കാരെ അടക്കം നഗരത്തിലെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.
ചെന്നൈയിലെ വനിതാകോടതിക്ക് മുന്നില്‍ പ്രതികളെ ഹാജരാക്കിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകര്‍ പ്രതികളെ മര്‍ദ്ദിച്ചിരുന്നു. ഇവരെ സ്‌റ്റെയര്‍കേയ്‌സിലൂടെ താഴേയ്ക്ക് വലിച്ചിഴയ്ക്കുകയും മറ്റും ചെയ്തിരുന്നു. ഇവര്‍ക്ക് വേണ്ടി ആരും ഹാജരാകേണ്ടതില്ലെന്നാണ് തീരുമാനം.
https://www.facebook.com/Malayalivartha
























