പ്രമുഖ ബ്രാന്‍ഡ് ആയ ഡബിള്‍ ഹോഴ്‌സിന്റെ മട്ട അരിയില്‍ മായമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിലെ വിപണിയില്‍ വ്യാപകമായ പ്രചാരത്തിലുണ്ടായിരുന്ന പ്രമുഖ ബ്രാന്‍ഡ് ആയ ഡബിള്‍ ഹോഴ്‌സിന്റെ മട്ട അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട്. മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഭക്ഷ സുരക്ഷാ കമ്മീഷണര്‍ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡബിള്‍ ഹോഴ്‌സിന്റെ മട്ട ബ്രോക്കണ്‍ അരി കഴുകുമ്പോള്‍ ബ്രൗണ്‍ നിറം മാറി തൂവെള്ളയാകുന്നുവെന്ന് കാണിച്ച് ജെസി നാരായണ്‍ എന്ന സാമൂഹ്യ പ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.
https://www.facebook.com/Malayalivartha


























