അഭിമന്യു കൊലക്കേസിൽ നിർണായക വിവരങ്ങൾ ; കാമ്പസിലെ മാന്യനായ മുഹമ്മദ് റിഫയുടെ പങ്ക് പുറത്തുവന്നതോടെ ഞെട്ടലോടെ കോളേജിലെ സഹപാഠികള്‍

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ്അഭിമന്യു വധക്കേസില്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും എറണാകുളത്തെ സ്വകാര്യ ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ പി എം മുഹമ്മദ് റിഫയുടെ പങ്ക് പുറത്തുവന്നതോടെ ഞെട്ടലിലാണ് കോളേജിലെ സഹപാഠികള്‍. കാമ്പസില്‍ പൊതുവേ മാന്യമായ സ്വഭാവക്കാരനായിരുന്നു ഇയാള്‍.
അഭിമന്യുവിന്റെ കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് റിഫ നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ക്ലാസില്‍ എത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് സുഹൃത്തുക്കള്‍ തിരക്കിയെങ്കിലും ഉടന്‍ മടങ്ങിയെത്തുമെന്നായിരുന്നു മറുപടി. എന്നാല്‍ റിഫ പിന്നീട് ക്യാമ്പസില്‍ തിരിച്ചെത്തിയില്ല. ശേഷം
അഭിമന്യു വധക്കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ ലോ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























