നോട്ട് നിരോധനം, ജി.എസ്.ടി. തുടങ്ങിയ പല പേരുകള്‍ പറഞ്ഞ് 4 വര്‍ഷം കൊണ്ട് ജനങ്ങളെ പരമാവധി കൊള്ളയടിച്ച മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ടാക്‌സ് കുറയ്ക്കുന്നു; 28 ശതമാനത്തില്‍ നിന്നുമാണ് 18 ശതമാനമാക്കി കുറയ്ക്കുന്നത്; ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരും

തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം നില്‍ക്കെ പരമാവധി ജനങ്ങളെ സഹായിച്ച് മോദി സര്‍ക്കാര്‍. ജി എസ് ടിയുടെ പേരിലെ വിമര്‍ശനം ഒഴിവാക്കാന്‍ പരമാവധി വിട്ടു വീഴചകളുമായാണ് മോദി സര്‍ക്കാര്‍ എത്തുന്നത്. ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ ഉള്‍പ്പെടെ 88 ഉല്‍പന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നത്. സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന ഏറെനാളത്തെ ആവശ്യവും കൗണ്‍സില്‍ അംഗീകരിച്ചു. ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28ാം യോഗത്തിലാണു സുപ്രധാന തീരുമാനങ്ങളെടുത്തത്.
മിക്ക ഗാര്‍ഹികോപകരണങ്ങളുടെയും നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി. അഞ്ചു കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ എല്ലാ മാസവും നികുതിപ്പണം അടയ്ക്കണമെങ്കിലും മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി. ലളിതമായ റിട്ടേണ്‍ ഫോമിന് ഉടന്‍ രൂപം നല്‍കും. നികുതി നിയമങ്ങള്‍ക്കുള്ള ഭേദഗഗതികളും കൗണ്‍സില്‍ അംഗീകരിച്ചു. സാനിറ്ററി പാഡ്, വൈറ്റമിന്‍ ചേര്‍ത്ത പാല്‍ തുടങ്ങിയവയുടെ നികുതി പൂര്‍ണമായി ഒഴിവാക്കി. കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന റബര്‍ റോളറിന്റെ നികുതി 12 ശതമാനമാക്കി കുറച്ചു. നികുതി നിയമങ്ങള്‍ക്കുള്ള അന്‍പതോളം ഭേദഗഗതികള്‍ കൗണ്‍സില്‍ അംഗീകരിച്ചു. നിരക്കുകളിലെ മാറ്റംമൂലം വാര്‍ഷിക നികുതി വരുമാനത്തില്‍ 10,000 11,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഹോട്ടല്‍ താമസത്തിന്റെ ബില്‍ 7,500 രൂപയ്ക്കു താഴെയെങ്കില്‍ 18% നികുതി, 7,500 രൂപയ്ക്കു മുകളിലെങ്കില്‍ 28%. പഞ്ചസാര സെസ് വിഷയവും ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങളും അടുത്ത മാസം നാലിനു ചേരുന്ന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. മാര്‍ബിളിലും കല്ലിലും മരത്തിലും കൊത്തിയുണ്ടാക്കുന്ന വിഗ്രഹങ്ങള്‍, വിലകൂടിയ കല്ലുകളില്ലാത്ത രാഖി, പ്രമുഖരുടെ സ്മരണാര്‍ഥം പുറത്തിറക്കുന്ന പ്രത്യേക നാണയങ്ങള്‍, ചൂല്‍ എന്നിവയെയെല്ലാം പൂര്‍ണമായി ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. പോഷകഗുണം കൂട്ടി പ്രത്യേകം പായ്ക്കുചെയ്ത പാലിനും ഇനി നികുതി നല്‍കേണ്ട.
ജിഎസ്ടി നടപ്പാക്കിയ ശേഷം മുന്നൂറ്റിയന്‍പതോളം ഉല്‍പന്നങ്ങള്‍ക്കാണ് പലപ്പോഴായി നികുതി കുറച്ചത്. എന്നാല്‍, ഇതില്‍ മൂന്നിലൊന്ന് ഉല്‍പന്നങ്ങള്‍ക്കു പോലും വില കുറഞ്ഞിട്ടില്ല. നികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യം ജനങ്ങളിലെത്തിക്കുന്നതിനു പകരം ഉല്‍പന്നങ്ങളുടെ അടിസ്ഥാന വില ഉയര്‍ത്തി ഉല്‍പാദകരും കച്ചവടക്കാരും കൊള്ളലാഭം കൊയ്യുകയാണ് പതിവ്. ഇത്തരത്തില്‍ കൊള്ളലാഭമെടുത്ത 335 വ്യാപാരികള്‍ക്കും ഉല്‍പാദകര്‍ക്കും എതിരെ സംസ്ഥാന ജിഎസ്ടി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ല. അതുകൊ്ണ്ട് തന്നെ നികുതി ഇളവ് സാധാരണക്കാര്‍ക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തലുമുണ്ട്.
ജിഎസ്ടിയില്‍നിന്ന് ഒഴിവായവ
സാനിറ്ററി നാപ്കിന്‍
വിലകൂടിയ കല്ലുകളില്ലാത്ത രാഖി
മാര്‍ബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങള്‍
പ്രമുഖരുടെ സ്മരണാര്‍ഥമുള്ള നാണയങ്ങള്‍
സംസ്‌കരിച്ചു പായ്ക്കറ്റിലാക്കിയ പാല്‍
ചൂലിനുള്ള പുല്ല്
കയര്‍പിത്ത് കംപോസ്റ്റ്
ജിഎസ്ടി നിരക്ക് കുറച്ചവ
വാഷിങ് മെഷീന്‍
റഫ്രിജറേറ്റര്‍
ഫ്രീസര്‍
ചെറിയ ടിവി
വാക്യൂം കഌനര്‍
വിഡിയോ ഗെയിം
ക്രെയിന്‍ ലോറി
മിക്‌സര്‍ െ്രെഗന്‍ഡര്‍
ഹെയര്‍ ഡ്രയര്‍
ഷേവര്‍
കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന റബര്‍ റോളര്‍
സ്‌റ്റോറെജ് വാട്ടര്‍ ഹീറ്റര്‍
ലിഥിയം അയോണ്‍ ബാറ്ററി
പെയിന്റ്
തേപ്പുപെട്ടി
ഹാന്‍ഡ് ബാഗ്
ജൂവലറി ബോക്‌സ്
അലങ്കാരപ്പണിയുള്ള കണ്ണാടി
കരകൗശല ഉല്‍പന്നങ്ങള്‍
വാര്‍ണിഷ്
ഇനാമല്‍
സുഗന്ധദ്രവ്യങ്ങള്‍
ടോയ്‌ലറ്റ് സ്‌പ്രേ
വാട്ടര്‍ കൂളര്‍
തുകല്‍ ഉല്‍പന്നങ്ങള്‍
മണ്ണെണ്ണ പ്രഷര്‍ സ്റ്റവ്
മുള കൊണ്ടുള്ള തറവിരി
ഗഌസ് പ്രതിമകള്‍
https://www.facebook.com/Malayalivartha
























