മന്ത്രി മാത്യു ടി തോമസും കെ.കൃഷ്ണൻകുട്ടിയും തമ്മിലുള്ള ലഹള എ.കെ. ശശീന്ദ്രൻ - തോമസ് ചാണ്ടി മോഡൽ കലാപത്തിന്റെ മാതൃകയിലാകാതിരിക്കാൻ സി പി എമ്മിന്റെ ഇടപെടൽ

മന്ത്രി മാത്യു ടി തോമസും കെ.കൃഷ്ണൻകുട്ടിയും തമ്മിലുള്ള ലഹള എ.കെ. ശശീന്ദ്രൻ - തോമസ് ചാണ്ടി മോഡൽ കലാപത്തിന്റെ മാതൃകയിലാകാതിരിക്കാൻ സി പി എം ഇടപെടുന്നു. തോമസ് ചാണ്ടിയും എ കെ ശശീന്ദ്രനും നാറിയതു പോലെ മാത്യു ടിയും കൃഷ്ണൻകുട്ടിയും മാധ്യമങ്ങളുടെ കൈയിലെ ചട്ടുകമാകരുതെന്നാണ് സി പി എം നൽകിയ നിർദ്ദേശം.
തരക്കേടില്ലാതെ ഭരണം നടത്തുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്ന പരാതി നേരത്തെ സി പി എമ്മിനുണ്ട്. ഇടതു മുന്നണിയെ മോശമാക്കാനും മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. തോമസ് ചാണ്ടിയും ശശീന്ദ്രനും തമ്മിലുള്ള വിഷയം വഷളാക്കിയത് മാധ്യമങ്ങളാണ്.
മന്ത്രി മാത്യു ടി തോമസും ക്യഷ്ണൻകുട്ടിയും നാറിയ കളികൾ ആരംഭിച്ചു കഴിഞ്ഞു. മന്ത്രിക്കെതിരെ ക്യഷ്ണൻകുട്ടിയുടെ പിഎ അരുൺ നടത്തിയ വാട്ട്സ്ആപ്പ് പോസ്റ്റ് മാത്യു ടിയുടെ അനുയായികൾ വിവാദമാക്കിയതിനു പിന്നാലെ മാത്യു ടിയുടെ വീട്ടിലെ ജോലിക്കാരിയെ രംഗത്തിറക്കി ക്യഷ്ണൻകുട്ടിയുടെ അനുയായികളും വിവാദമുണ്ടാക്കി. അരുണിനെ പി എ സ്ഥാനത്ത് നിന്ന് പുറത്താക്കേണ്ട അവസ്ഥ കൃഷ്ണൻകുട്ടിക്ക് വന്നു ചേർന്നു. എന്നാൽ മാത്യു ടിക്കെതിരായ ആരോപണം ഉന്നയിച്ച വനിതയുടെ വിഷയത്തിൽ ഒരു നടപടിയുമായിട്ടില്ല. അത് അടുക്കള പാറാവ് ഏർപ്പാടാക്കിയ ഡി ജി പിക്കെതിരെ ഉണ്ടായ ആരോപണങ്ങൾക്ക് സമാനമാണ്.
കൃഷ്ണൻകുട്ടിക്കെതിരായ ആരോപണമാണ് ഭേദം. അത് ഒരു പോസ്റ്റിൽ ഒതുങ്ങി. വർഗീയ കളിയിലൂടെയാണ് മാത്യു ടി തോമസ് മന്ത്രിയായതെന്ന് കൃഷ്ണൻകുട്ടിയുടെ പിഎ യുടെ പോസ്റ്റിൽ പറയുന്നു. മാർത്തോമാ സഭയുടെ സ്വാധീനത്താൽ പി ജെ കുര്യനെ പിടിച്ച് സോണിയാഗാന്ധിയെ കൊണ്ട് ദേവഗൗഡയെ സ്വാധീനിച്ചാണ് മാത്യു ടി മന്ത്രിയായതെന്നാണ് ആരോപണം. കൃഷ്ണൻകുട്ടിയുടെ അറിവോടെയായിരിക്കും ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടതെന്ന് സ്വാഭാവികമായും മാത്യു ടി സംശയിക്കുന്നു.
മാത്യു ടി ക്കെതിരായ ആരോപണം കടുത്തു പോയി . മരുമകന്റെ ഷൂ തുടയ്ക്കാൻ മന്ത്രിയുടെ ഭാര്യ ആവശ്യപ്പെട്ടെന്നാണ് ആരോപണം. അതിന് താൻ വിസമ്മതിച്ചു. അതോടെ തന്നെ കള്ള കേസിൽ കുടുക്കാൻ മന്ത്രിയുടെ ഭാര്യ ശ്രമിച്ചു. മന്ത്രിയെ കണ്ട് പരാതി പറയാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം അനുവദിച്ചില്ല. താൻ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടാൻ സാധ്യതയുണ്ട്. ഘടകകക്ഷി മന്ത്രിമാരിൽ നിന്നും ഇനിയൊരു കലഹം മുഖ്യമന്ത്രി അനുവദിക്കില്ല. മാധ്യമങ്ങൾക്ക് വീണ്ടും ഇരയാകാൻ സർക്കാരിന് താത്പര്യമില്ലെന്ന് പിണറായി വിശ്വസിക്കുന്നു. സി പി എമ്മിനും ഇതേ ധർമ്മസങ്കടം തന്നെയാണുള്ളത്.
https://www.facebook.com/Malayalivartha
























