ജസ്നയ്ക്ക് പിന്നാലെ ഷബ്‌ന... വീട്ടിൽ പ്രണയം എതിർത്തപ്പോൾ കാമുകനെപോലും ഒപ്പം കൂട്ടാതെ ഷബ്‌ന മറഞ്ഞതെങ്ങോട്ട്? കൊല്ലം ബീച്ചില്‍ നിന്നും കാണാതായ ഷബ്‌നയുടെ തിരോധനത്തിൽ ദുരുഹത ഏറുന്നു; കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ ചോദ്യം ചെയ്തിട്ടും യുവതിയുടെ തിരോധനത്തെക്കുറിച്ച് ഒരു തുമ്പ് പോലും കണ്ടെത്താനാകാതെ പോലീസ്... സ്കൂൾ ബാഗും ചെരുപ്പും കണ്ടെത്തിയതിന് പിന്നാലെ അന്വേഷണ സംഘം

കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ മുക്കട മുക്കിന് സമീപം ആണികുളത്ത് ചിറയില്‍ ഇബ്രാഹിം കുട്ടിയുടെ മകള്‍ 18 വയസ്സുള്ള ഷബ്നയെയാണ് ഈ മാസം 17 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ കാണാതായത്. പത്തനംതിട്ടയിലെ ജസ്‌നയ്ക്ക് പിന്നാലെ കൊല്ലം അഞ്ചാലുംമൂട്ടില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുകയാണ്. ഒരാഴ്ച മുമ്ബ് കാണാതായ തൃക്കടവൂര്‍ സ്വദേശിനി ഷബിനയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പിഎസ്‌സി പരീക്ഷ കേന്ദ്രത്തിലേക്ക് ഷബിന വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഇതുവരെ ആ പെണ്‍കുട്ടിയെ ആരും കണ്ടിട്ടില്ല. കാണാതായ ദിവസം വൈകിട്ട് ഷബിനയുടെ ബാഗും പുസ്തകങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
കോസ്റ്റുഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. എട്ട് ദിവസമായി ഷബിനയെ കാണാതായതോടെ കുടുംബം കണ്ണീരിലാണ്. ബീച്ചിന് സമീപത്തെ റോഡിലൂടെ ഷബിന ഒറ്റയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.
കാണാതാവുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിയുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബാഗും മറ്റും കൊല്ലം ബീച്ച് പരിസരത്ത് നിന്ന് ലഭിച്ചു. എന്നാല്‍ ഷബ്നയുടെ ബാഗ് എങ്ങനെ ബീച്ചില്‍ എത്തിയെന്നത് ഇപ്പോഴും ദുരൂഹമാണ്.
https://www.facebook.com/Malayalivartha

























