ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി

ജലനിരപ്പ് വീണ്ടും ഉയരുകയാണെങ്കില്‍ ഒരാഴ്ചക്കകം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും സമവായമുണ്ടാക്കി അതിന് മുമ്പ് തുറന്ന് വിടാനാണ് ശ്രമം. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2392 അടിയാണ്. ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























