Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നാല് മൃതദേഹങ്ങളും ഒന്നിനുമേല്‍ ഒന്നായി അടുക്കി കുഴിച്ചിട്ട നിലയില്‍; പ്രേതാലയം പോലുള്ള ആ വീട്ടില്‍ രക്തം തളം കെട്ടികിടക്കുന്നു: വെളിച്ചം ഉള്ളിലേക്കു കടക്കാതിരിക്കാന്‍ ജനാലച്ചില്ലുകളില്‍ പ്ലാസ്റ്റിക് കൊണ്ട് മറച്ചനിലയില്‍, ആഭിചാര ക്രിയകളില്‍ അഗ്രഗണ്യനായ കൃഷ്ണന്‍കുട്ടിയെ ഭയന്ന് ബന്ധുക്കള്‍പോലും അടുക്കാതായി...

01 AUGUST 2018 04:32 PM IST
മലയാളി വാര്‍ത്ത

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വീടിന് പിറകില്‍ മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടെത്തി. തുടര്‍പരിശോധനയിലാണ് ഒന്നിനു മുകളില്‍ മറ്റൊന്നായി കുഴിക്കുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍കുട്ടി (52), ഭാര്യ സുശീല(50) മക്കളായ ആര്‍ഷ(21), അര്‍ജുന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടിക്ക് വീട്ടില്‍ മന്ത്രവാദ പരിപാടികള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ ഇവരുമായി നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും യാതൊരു അടുപ്പവുമില്ലായിരുന്നു. ഒരു കുഴിയില്‍ ഒന്നിനു മുകളില്‍ മറ്റൊന്നായിട്ടാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒറ്റപ്പെട്ട ഈ വീട്ടിലേക്കു മെയിന്‍ റോഡില്‍നിന്നു നടന്നുപോകാനുള്ള പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മന്ത്രവാദവും മറ്റു കാര്യങ്ങളുമൊക്കെ ആയതിനാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു അയല്‍ക്കാരും അന്വേഷിച്ചിരുന്നില്ല. ഈ വീടുമായി അടുപ്പമുണ്ടാക്കാന്‍ നാട്ടുകാരില്‍ പലര്‍ക്കും ഭയമായിരുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ വീട്ടില്‍ അപരിചിതരായ ആളുകള്‍ എത്തിയിരുന്നതായി സൂചനയുണ്ട്. രാത്രിയില്‍ കാറിലും മറ്റും ആളുകള്‍ ഇവിടെ വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇവരുടെ വീടിന്റെ ജനാലച്ചില്ലുകളില്‍ വെളിച്ചം ഉള്ളിലേക്കു കടക്കാത്ത വിധം പ്ലാസ്റ്റിക് കൊണ്ട് മറച്ചനിലയിലാണ്. ഇതു മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി ഇവരെ സമീപിച്ചവരുമായുണ്ടായ പ്രശ്‌നങ്ങള്‍ ആണോ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൃഷ്ണന്റെയും മകന്റെയും തലയിലും ശരീരത്തും മാരകമായ മുറിവേറ്റ നിലയിലാണ്. സുശീലയുടെ ദേഹത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനാല്‍ ഇവിടെവെച്ച് കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends