വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്

വി ഡി സതീശന് എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ വരവേല്‍പ്പ് നല്‍കി നൂറുകണക്കിന് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ വിഡി സതീശനെ സ്വീകരിച്ചത്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരും സ്വീകരണത്തിനായി എത്തിയിരുന്നു. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശന്‍ എറണാകുളത്ത് എത്തിയത്.
അതേസമയം എറണാകുളം ഡിസിസിക്ക് മുന്നില്‍ കെ സി വേണുഗോപാലിന് അഭിനന്ദനം അറിയിച് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. വി ഡി സതീശന്റെ സ്വീകരണ പരിപാടി ഡിസിസിയില്‍ എത്താനിരിക്കെയാണ് ഫ്‌ലക്‌സ് ഉയര്‍ന്നത്. ഇതിനിടെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി കടന്ന് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി.മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു ചര്‍ച്ച.
നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓണ്‍ലൈന്‍ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാല്‍. ഘടകകക്ഷികളെ കൂടെ നിര്‍ത്തി വി ഡി സതീശന്‍ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























