ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി

കേരളത്തില്‍ യുഡിഎഫ് സുനാമി ആഞ്ഞടിച്ചുവെന്നും ചരിത്ര വിജയമാണ് മുന്നണി നേടിയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മാര്‍ക്‌സിസ്റ്റുകാരുടെ പാഠത്തില്‍ നിന്ന് യുഡിഎഫുകാരും കോണ്‍ഗ്രസുകാരും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് എന്തുപ്പറ്റിയെന്നത് അവര്‍ കണ്ടെത്തണം. തെറ്റ് തിരുത്തി മര്യാദക്കാരാവണം. ജനങ്ങളെ മറന്നു പ്രവര്‍ത്തിക്കരുതെന്നും എ.കെ. ആന്റണി പറഞ്ഞു.
കേരളത്തില്‍ ഇത്ര വലിയ പരാജയം എല്‍ഡിഎഫിന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണം. തോല്‍വി സംഭവിച്ചു ഇനി കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഇടതുപക്ഷം കേരളത്തില്‍ തകര്‍ന്നടിയണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും മതേതര കേരളത്തിന് അത് നല്ലതല്ലെന്നും എ.കെ. ആന്റണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















