Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ

05 MAY 2026 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിന്. മണലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍ പരാജയപ്പെട്ടത് വെറും 126 വോട്ടുകള്‍ക്കാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.രവീന്ദ്രനാഥിന് 65337 വോട്ടും പ്രതാപന് 65211 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെ 676 പേരാണ് നോട്ടയ്ക്കു ചെയ്തത്. സ്വതന്ത്രനായി മത്സരിച്ച പ്രതാപന്‍ 184 വോട്ടും നേടി. 2021ല്‍ എല്‍ഡിഎഫിന് ഇവിടെ 29876 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അഴീക്കോടാണ് പിന്നീടുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി.സുമേഷ് ജയിച്ചത് 349 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. സുമേഷിന് 64,951 വോട്ടും ലീഗിന്റെ കരീം ചേലേരിക്ക് 64.602 വോട്ടും കിട്ടി. 576 പേര്‍ നോട്ടയ്ക്കു ചെയ്തു. കഴിഞ്ഞ തവണ 6141 വോട്ടിന്റെ ഭൂരിപക്ഷമാണ് സുമേഷിന് ഇവിടെ കിട്ടിയിരുന്നത്.

കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരന്‍ അവസാനനിമിഷം വിജയിച്ചുകയറിയത് 428 വോട്ടുകള്‍ക്കാണ്. 2021ല്‍ 23,497 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രനെയാണ് മുരളീധരന്‍ അട്ടിമറിച്ചത്. മുരളീധരന് 46564 വോട്ടും കടകംപള്ളിക്ക് 46136 വോട്ടും കിട്ടി. കെ.സുരേന്ദ്രന്‍ എന്ന സ്വതന്ത്രന് 97 വോട്ടും നോട്ടയ്ക്ക് 981 വോട്ടും ലഭിച്ചു. കൊട്ടാരക്കരയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ 1012 വോട്ടിന്റെ ഭൂരിപക്ഷത്തിനു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സിപിഎം വിട്ടെത്തിയ ഐഷാ പോറ്റിക്ക് 62914 വോട്ടും ബാലഗോപാലിന് 63926 വോട്ടുമാണ് കിട്ടിയത്. കഴിഞ്ഞ തവണ ബാലഗോപാലിന് 10814 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ജെഡിയുടെ പി.കെ.പ്രവീണിന്റെ വിജയം 1286 വോട്ടിനാണ്. പ്രവീണിന് 70448 വോട്ടും ലീഗിന്റെ ജയന്തി രാജന് 69162 വോട്ടും കിട്ടി. സ്വതന്ത്രനായി മത്സരിച്ച പ്രവീണ്‍കുമാറിന് 560 വോട്ടു ലഭിച്ചു. സിപിഐയുടെ കോട്ടയായ വൈക്കം വീണത് 1360 വോട്ടിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിനിമോന് 52944 വോട്ടും സിപിഐ സ്ഥാനാര്‍ഥി പി.പ്രദീപിന് 51584 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ സിപിഐക്ക് ഇവിടെ 29122 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. സ്വതന്ത്രനായി മത്സരിച്ച പ്രദീപ് 123 വോട്ടു നേടി. സിപിഐ വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നു മത്സരിച്ച കെ.അജിത്ത് എന്‍ഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തെ 11953ല്‍നിന്ന് 20297 ആയി വര്‍ധിപ്പിച്ചു. ഇത്തവണ 737 പേര്‍ നോട്ടയ്ക്കു ചെയ്തു.

ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയത് 1422 വോട്ടുകള്‍ക്ക്. രമ്യക്ക് 56833 വോട്ടും സിപിഐയുടെ മനോജ് ഇടമനയ്ക്ക് 55411 വോട്ടുമാണ് കിട്ടിയത്. 1042 പേരാണ് ഇക്കുറി നോട്ടയ്ക്കു ചെയ്തത്. കഴിഞ്ഞ തവണ സിപിഐക്ക് ഇവിടെ 14017 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ കെ.ജയന്ത് കന്നിവിജയം സ്വന്തമാക്കിയത് 1483 വോട്ട് ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞതവണ 12928 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച തോട്ടത്തില്‍ രവീന്ദ്രനെയാണ് ജയന്ത് അട്ടിമറിച്ചത്. ജയന്തിന് 50636 വോട്ടും തോട്ടത്തില്‍ രവീന്ദ്രന് 49153 വോട്ടും കിട്ടി. സ്വതന്ത്രരായി മത്സരിച്ച എസ്.ജയന്ത് 174 വോട്ടും ജയന്ത് കുമാര്‍ 160 വോട്ടും നേടി. 667 പേരാണ് നോട്ടയ്ക്കു ചെയ്തത്.

കോന്നിയില്‍ സിപിഎമ്മിന്റെ കെ.യു.ജനീഷ് കുമാര്‍ മൂന്നാം വിജയം ഉറപ്പിച്ചത് 1838 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞ തവണ 8508 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത്തവണ ജനീഷിന് 60380 വോട്ടും കോണ്‍ഗ്രസിന്റെ സതീഷ് കൊച്ചുപറമ്പിലിന് 58542 വോട്ടും ലഭിച്ചു. 805 പേരാണ് നോട്ടയ്ക്കു ചെയ്തത്. ഗുരുവായൂരില്‍ സിപിഎമ്മിന്റെ എന്‍.കെ.അക്ബര്‍ വിജയിച്ചത് 1998 വോട്ടിനാണ്. അക്ബറിന് 66069 വോട്ടും ലീഗിന്റെ സി.എച്ച്.റഷീദിന് 64071 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ സിപിഎമ്മിന് ഇവിടെ 18268 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

മൂവായിരത്തില്‍ താഴെ വോട്ടിന് നാലു മണ്ഡലങ്ങളിലാണ് വിധി നിര്‍ണയിക്കപ്പെട്ടത്. വര്‍ക്കല (വി.ജോയി സിപിഎം) 2050, അരുവിക്കര (ജി.സ്റ്റീഫന്‍ സിപിഎം) 2843, പുതുക്കാട് (കെ.കെ.രാമചന്ദ്രന്‍ സിപിഎം) 2853, പാലാ (മാണി സി കാപ്പന്‍ യുഡിഎഫ് സ്വത) 2991 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends