വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയ വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖു്ശ്ബു അഭിനന്ദനം അറിയിച്ചത്.
'തമിഴ്‌നാട്ടില്‍ മികച്ച വിജയം നേടിയ എന്റെ സഹോദരന്‍ വിജയ്ക്കും അദ്ദേഹത്തിന്റെ ടിവികെ ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങള്‍. എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. യഥാര്‍ഥ ജനനായകനായി നിങ്ങള്‍ നയിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു' എന്നാണ് ഖുശ്ബു കുറിച്ചത്. വിജയ്‌ക്കൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ഖുശ്ബുവിനെ കൂടാതെ സിനിമാലോകത്തെ ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ്ക്ക് അഭിനന്ദനം നേര്‍ന്നത്. രജനീകാന്ത്, കമല്‍ഹാസന്‍, എ.ആര്‍ റഹ്മാന്‍, വിജയ് ദേവരകൊണ്ട, ഹേമാ മാലിനി, രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, ധനുഷ്, രവി മോഹന്‍, ജീവ, ചിരഞ്ജീവി, സൂര്യ, വെങ്കടേഷ്, അനിരുദ്ധ്, കാര്‍ത്തി, മഹേഷ് ബാബു, സാമന്ത എന്നിവരെല്ലാം വിജയിയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചു.
ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയും തമിഴ്‌നാട് നിയസമഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എഐഎഡിഎംകെയ്ക്കായി മധുര സെന്‍ട്രലില്‍ നിന്ന് മത്സരിച്ച സുന്ദര്‍ പരാജയപ്പെട്ടു.
https://www.facebook.com/Malayalivartha























