ചന്ദന്റെ ജീവിതം ലോട്ടറിക്കാര്‍ക്ക് ഒരു ആവേശമായി; വില്‍ക്കാന്‍ കഴിയാത്ത ടിക്കറ്റിന് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

ആ ഭാഗ്യ ടിക്കറ്റ് വില്‍ക്കാന്‍ എന്തൊക്കെ ചെയ്തിട്ടും നടന്നില്ല. അവസാനം വില്‍പന നടത്താന്‍ കഴിയാത്ത ടിക്കറ്റിന് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. ജീവിക്കാനായി കാരുണ്യ ലോട്ടറി വില്‍പ്പന നടത്തുന്ന കുമ്പിടി പള്ളിപ്പടി കുന്നത്ത് ചന്ദ്രനാണ് അപ്രതീക്ഷിത ഭാഗ്യം തുണയായത്.
ശാരീരിക അവശതയെത്തുടര്‍ന്ന് ടിക്കറ്റ് വില്‍പന പൂര്‍ത്തിയാക്കാതെ കഴിഞ്ഞ ദിവസം ബാക്കിയായ നാലു ടിക്കറ്റുമായി ചന്ദ്രന്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിലെ കെഎക്‌സ് 554913 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം.
സിഐടിയു തൊഴിലാളിയായിരുന്ന ചന്ദ്രന്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നാണ് ജോലി നിര്‍ത്തി ഉപജീവനത്തിനായി ലോട്ടറി വില്‍പന ആരംഭിച്ചത്. ചികിത്സയ്ക്കും മരുന്നിനുമായി മാസം ചെലവാകുന്ന വലിയ തുകയ്ക്ക് ഇനി മറ്റുള്ളവരെ ആശ്രയിക്കേണ്ട എന്ന ആശ്വാസത്തിലാണ് ചന്ദ്രനും കുടുംബവും. ഒപ്പം വീടു പണി പൂര്‍ത്തിയാക്കുകയും ഏക മകളെ നല്ല നിലയില്‍ പഠിപ്പിക്കുകയും വേണം.
ചന്ദ്രന്‍ എടപ്പാളിലെ അമ്മ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റെടുത്താണു വില്‍പന നടത്തിയിരുന്നത്. സമ്മാനം നേടിയ ടിക്കറ്റ് ആനക്കര സഹകരണ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha






















