പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തില്‍ കണ്ടത് അതിശക്തമായ സര്‍ക്കാരിന് വിരുഷമായ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിന്റെ അതിജീവിക്കാനുള്ള ശക്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പരമ്പരാഗതമായ മാര്‍ക്‌സിസ്റ്റ് കോട്ടകള്‍ക്ക് പോയി അദ്ദേഹം പ്രതികരിച്ചു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കാനില്ല. തെറ്റായ നടപടികള്‍ സിപിഐഎം തിരുത്തണം. എന്ത് ചെയ്താലും ചോദിക്കാന്‍ ആളില്ലെന്ന നിലപാടാണ് പരാജയത്തിന് കാരണം.എല്‍ഡിഎഫ് തകരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം.
യജമാനന്‍മാര്‍ ജനമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പറ്റിയ തെറ്റ് യുഡിഎഫിന് പറ്റരുത്. സമ്പത്തിക നില മെച്ചപ്പെടുത്തുന്നതില്‍ ആയിരിക്കണം ആദ്യ പരിഗണന വേണ്ടത്. തിരഞ്ഞെടുപ്പ് ഗ്യാരന്റികള്‍ നടപ്പാക്കണമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















