ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി

പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ പരിഹസിക്കരുതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചില കോണ്‍ഗ്രസുകാരും മറ്റ് പാര്‍ട്ടിക്കാരും ടിഎംസിയുടെ പരാജയത്തെ കളിയാക്കുന്നത് കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അസമിലെയും ബംഗാളിലെയും ജനവിധി മോഷ്ടിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുകയെന്ന ബിജെപി പദ്ധതിയുടെ ഒരു വലിയ പടിയാണെന്ന് കളിയാക്കുന്നവര്‍ മനസിലാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിസാര രാഷ്ട്രീയം മാറ്റിവെക്കണം. ഇത് ഒരു പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ പ്രശ്‌നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha






















