പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ

മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎല്‍എ എന്ന ചരിത്ര നേട്ടവുമായാണ് അഡ്വ. ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയില്‍ നിന്നു ജയിച്ചത്. എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രമായ പേരാമ്പ്രയിലേക്കുള്ള അവരുടെ വരവ് അപ്രതീക്ഷിതമായിരുന്നു.
മുന്‍ മന്ത്രിയും സിറ്റിങ് എംഎഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ ടിപി രാമകൃഷ്ണനെ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്‌ലിയ അട്ടിമറിച്ചത്. 81429 വോട്ടുകളാണ് അവര്‍ നേടിയത്. ടിപി രാമകൃഷ്ണന് 76342 വോട്ടുകളും കിട്ടി. ലീഗ് വനിതകള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിയായി വന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറ്റിച്ചിറയില്‍ നിന്നു വിജയിച്ച് കൗണ്‍സിലറായ ശേഷമാണ് ഫാത്തി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. മണ്ഡലം രൂപീകരിച്ച ശേഷം രണ്ട് തവണ ഒഴികെ ഒരു കാലത്തും പേരാമ്പ്ര ഇടതിനെ കൈവിട്ടിട്ടില്ല. 1980 മുതല്‍ തുടര്‍ച്ചയായി സിപിഎം ജയിക്കുന്ന മണ്ഡലം കൂടിയാണിത്.
https://www.facebook.com/Malayalivartha























