മുരുകന് കേരളത്തിന്റെ നീതിയില്ല...മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു; അന്വേഷണം പൂര്‍ത്തിയാക്കാതെ ക്രൈം ബ്രാഞ്ച്

മാപ്പ് പറഞ്ഞ മുഖ്യന്‍ അന്വേഷണത്തില്‍ ആര്‍ജ്ജവം കാണിച്ചില്ല. മുരുകന്റെ ആത്മാവ് കേരളത്തോട് പൊറുക്കില്ല. തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം പൂര്‍ത്തിയാക്കാതെ കൊല്ലം െ്രെകം ബ്രാഞ്ച് സംഘം. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ഉള്‍പ്പെടെ പ്രതിക്കൂട്ടിലായ കേസില്‍ ഉടന്‍ നിയമോപദേശം തേടുമെന്നാണ് അനേഷണ സംഘത്തിന്റെ നിലപാട്.
സംസ്ഥാനത്തെ ആശുപത്രികളുടെ അനാസ്ഥ മൂലം തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ചതിന് മുഖ്യമന്ത്രി നിയമസഭയില്‍ മാപ്പ് ചോദിച്ചിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും പ്രഖ്യപിച്ചു. എന്നാല്‍ മുരുകന്‍ മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ അനേഷണ സംഘത്തിനായിട്ടില്ല. കൊല്ലത്തെ മെഡിട്രീന, മെഡിസിറ്റി, എന്നീ ആശുപത്രികളും തിരുവനന്തപുരം മെഡിക്കല്‍ കോളെജുമാണ് മരുകന് ചികിത്സ നിഷേധിച്ചതെന്ന് കണ്ടെത്തിയിരുന്നു. ചികിത്സാ നിഷേധം ഉണ്ടായെന്ന് മെഡിക്കല്‍ ബോഡും സൂചിപ്പിച്ചിരുന്നു. ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും അനേഷണ സംഘം സ്വീകരിച്ചിട്ടില്ല.
അതേ സമയം കേസില്‍ ഉടന്‍ നിയമോപദേശം തേടുമെന്ന് അനേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി എ അശോകന്‍ പറഞ്ഞു. വാഹനാപകടത്തില്‍ പരുക്കേറ്റ മുരുകന്‍ കഴിഞ വര്‍ഷം ഏഴിനാണ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട
https://www.facebook.com/Malayalivartha



























