നടന്‍ ദിലീപിൻറെ വഴിയേ എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലും; ഹൈക്കോടതിയില്‍ നിയമപോരാട്ടത്തിനിടെ കോടതി വ്യവഹാരങ്ങളില്‍ തുണയാകുന്ന പ്രശസ്തമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥന നടത്തി

കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശസ്തമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥന നടത്തി. നേരത്തെ ക്ഷേത്രത്തിൽ എത്തിയ രാഹുൽ അമ്പലത്തിലെ പതിവ് പൂജകൾക്ക് ശേഷമേ ജഡ്ജിയമ്മാവൻ കോവിലിൽ ചടങ്ങ് ആരംഭിക്കൂ എന്നതിനാൽ കുറെ നേരം ദേവസ്വം ഓഫീസിൽ വിശ്രമിച്ചു. കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുളളത്.
പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി ദർശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപും നേരത്തെ ഈ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇന്നലെ രാവിലെ പത്തനംതിട്ടയിലെ അടൂരില്‍ വീടിന് സമീപത്തെ ക്ഷേത്രത്തിലും രാഹുല്‍ സ്‌ക്കൂട്ടറില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസും അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു. അടൂര്‍ നെല്ലിമുകളിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടും പോലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha























