വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി.. പൊലീസ് അന്വേഷണം ആരംഭിച്ചു

വയോധികയെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി. ഇടുക്കി രാജകുമാരി നടുമറ്റം പാലകുന്നേല്‍ ടോമിയുടെ വീട്ടിലാണ് മോഷണം നടന്നത്. ടോമിയുടെ മാതാവ് മറിയക്കുട്ടി മാത്രം വീട്ടിലുള്ളപ്പോഴാണ് സ്ത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം മുഖം മൂടി ധരിച്ച് വീട്ടിലെത്തിയത്.അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് മേശയുടെ കാലില്‍ കെട്ടിയിട്ട ശേഷം അണിഞ്ഞിരുന്ന ഒന്നരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന 5000 രൂപ എടുക്കുകയും ചെയ്തു.
ഇതിനിടെ കെട്ടഴിച്ച് പുറത്തെത്തിയ മറിയക്കുട്ടി തൊട്ടടുത്ത പറമ്പില്‍ പണി ചെയ്യുന്നവരെ വിവരം അറിയിച്ചു. ഇവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു കഴിഞ്ഞു
സംഭവത്തില്‍ രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ്.
"
https://www.facebook.com/Malayalivartha


























