കുന്ദമംഗലത്തുകാര്‍ക്ക് ഇരട്ടിമധുരം ,ഓണസമ്മാനമായി ബാറും ബിവറേജസ് ഔട്ട്‌ലെറ്റും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

ഇടതു സര്‍ക്കാറിന്റെ ഓണ സമ്മാനമായി കുന്ദമംഗലത്തുകാര്‍ക്ക് ബാര്‍ അനുവദിച്ചുകിട്ടി. ദേശീയ പാതയോരത്ത് കാരന്തൂര്‍ ഓവുങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മോണാഡ് ഹോട്ടലിലാണ് ബാര്‍ അനുവദിച്ചത് നേരത്തെ ഇവിടെ ബിയര്‍ പാര്‍ലര്‍ ഉണ്ടായിരുന്നു ദേശീയ പാതയോരത്ത് അടച്ചു പൂട്ടിയ ബിവറേജസ് ഔട്ട് ലേറ്റും ഉടന്‍ തുറന്ന് നല്‍കുമെന്ന് അറിയുന്നു പഴയ സ്ഥലത്ത് പുതിയ കെട്ടിലും ഭാവത്തിലും ഇതിനകത്ത് നിര്‍മാണ പ്രവൃത്തി നടന്ന് വരുന്നുണ്ട് ദേശീയപാതയോരത്തെ മദ്യശാലകള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ച് പൂട്ടിയതായിരുന്നു.
ഇവിടെയാണ് സ്റ്റാര്‍ ഹോട്ടല്‍ പദവിയോടെ പുതിയ ബാര്‍ അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത് വളരെ രഹസ്യമായിട്ടായിരുന്നു തിങ്കളാഴ്ച രാത്രി ഹോട്ടല്‍ ബാറാക്കി മാറ്റിയത് ദേശീയപാതക്കരികില്‍ ഉള്ള അടച്ചു പൂട്ടിയ ബിവറേജ് ഔട്ട് ലെറ്റിനുള്ളില്‍ തകൃതിയായുള്ള അറ്റകുറ്റപണികളും വയറിംഗ്, കൗണ്ടര്‍ നിര്‍മ്മാണം എന്നിവ ആരംഭിച്ചിട്ടുണ്ട് ആര്‍ക്കും ഒരു സംശയം പോലും തോന്നാത്ത വിധം ഔട്ട് ലെറ്റിന് ഉള്ളില്‍ നിര്‍മ്മാണ തൊഴിലാളികളെയും മറ്റും എത്തിച്ച് ഷട്ടര്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ് പ്രവൃത്തി നടന്ന് വരുന്നത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂട്ടിയ ബിവറേജ് ഔട്ട് ലെറ്റ് വീണ്ടും തുറക്കുന്നതോടെ ഇവിടെ വാഹന ഗതാഗതം ഇനിയും താറുമാറായേക്കും.
https://www.facebook.com/Malayalivartha



























