സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരണ സംഖ്യ വർധിക്കുന്നു ; ഇടുക്കി ഡാമിൽ ട്രയൽ റൺ 12.30 ന്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 16 ആയി. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്തുപേരാണ് മരിച്ചത്. അടിമാലി മൂന്നാര്‍ റൂട്ടിലെ ദേശീയപാതയ്ക്ക് സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീട്ടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അഞ്ചുപേര്‍ മരിച്ചത്.
വയനാട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. വയനാട്ടില്‍ വൈത്തിരി പൊലീസ് സ്‌റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. താമരശേരി ചുരത്തിലെ റോഡ് ഗതാഗതം പൂര്‍ണമായും തടപ്പെട്ടു. ഇതോടെ വയനാട് ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഒരേസമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറക്ക് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തുമാണ് ഉരുള്‍പൊട്ടിയത്. താമരശേരിയില്‍ ഒരാളെ കാണാതായി.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2,399 ലേക്ക് അടുക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രാവിലെ 11 മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നാണ് ട്രയല്‍ നടത്തുന്നത്..
https://www.facebook.com/Malayalivartha
























